മലേഗാവ് സ്ഫോടന അന്വേഷണം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് മെഹിബൂബ് മുജാവര്‍

കേസില്‍ പ്രതിയാക്കപ്പെട്ട പ്രജ്ഞാ സിംഗ് താക്കൂര്‍ ഉള്‍പ്പെടെ കേസിലെ ഏഴ് പ്രതികളെയും കുറ്റവിമുക്തരാക്കിയ പ്രത്യേക എന്‍ഐഎ കോടതിയുടെ വിധിന്യായത്തില്‍ പ്രതികരിക്കമ്പോഴായിരുന്നു അദ്ദേഹം അന്വേഷണത്തിനിടയില്‍ നേരിട്ടിരുന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞത്

author-image
Biju
New Update
mnohan

മുംബൈ : 2008 ലെ മാലേഗാവ് സ്‌ഫോടന കേസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) ഭാഗമായിരുന്ന മുന്‍ പോലീസ് ഇന്‍സ്പെക്ടര്‍ മെഹിബൂബ് മുജാവര്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. അന്ന് രാഷ്ട്രീയ സ്വയംസേവക് സംഘം (ആര്‍എസ്എസ്) മേധാവി മോഹന്‍ ഭാഗവതിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘത്തിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

കേസില്‍ പ്രതിയാക്കപ്പെട്ട പ്രജ്ഞാ സിംഗ് താക്കൂര്‍ ഉള്‍പ്പെടെ കേസിലെ ഏഴ് പ്രതികളെയും കുറ്റവിമുക്തരാക്കിയ പ്രത്യേക എന്‍ഐഎ കോടതിയുടെ വിധിന്യായത്തില്‍ പ്രതികരിക്കമ്പോഴായിരുന്നു അദ്ദേഹം അന്വേഷണത്തിനിടയില്‍ നേരിട്ടിരുന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞത്. കേസ് കോടതിയുടെ പരിഗണനയിലായിരുന്നതിനാല്‍ പലകാര്യങ്ങളും മുന്‍പ് തുറന്നു പറയാന്‍ കഴിഞ്ഞിരുന്നില്ല. അന്ന് അന്വേഷണത്തില്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദം നേരിട്ടിരുന്നു എന്നും മെഹിബൂബ് മുജാവര്‍ വ്യക്തമാക്കി. മുഴുവന്‍ അന്വേഷണവും രാഷ്ട്രീയ സ്വാധീനം ചെലുത്തിയതാണെന്നും ചില പ്രത്യയശാസ്ത്ര ഗ്രൂപ്പുകളെ പ്രതിക്കൂട്ടിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''കാവി ഭീകരത'' സ്ഥാപിക്കാനുള്ള വിശാലമായ അജണ്ടയുടെ ഭാഗമായിരുന്നു അന്ന് അന്വേഷണസംഘത്തിന് ലഭിച്ചിരുന്ന നിര്‍ദ്ദേശങ്ങള്‍ എന്നും മെഹിബൂബ് മുജാവര്‍ വെളിപ്പെടുത്തി. ഈ ലക്ഷ്യം മുന്നില്‍ വച്ചാണ് ആര്‍എസ്എസ് മേധാവിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്. കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തതോടെയാണ് അന്നത്തെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ചില സ്ഥാപിത താല്പര്യങ്ങള്‍ നടക്കാതെ പോയത്. എ.ടി.എസ് അന്വേഷണത്തിന്റെ പല വശങ്ങളും കെട്ടിച്ചമച്ചതാണെന്ന് ഇപ്പോള്‍ പുറത്തുവന്ന വിധി വ്യക്തമാക്കുന്നുണ്ട് എന്നും അദ്ദേഹം സൂചിപ്പിച്ചു.

മോഹന്‍ ഭാഗവത്