/kalakaumudi/media/media_files/2025/07/06/news-agency-2025-07-06-13-04-54.png)
ന്യൂഡല്‍ഹി: അന്താരാഷ്ട വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ എക്‌സ് അക്ക്വണ്ട് മരവിപ്പിച്ച് കേന്ദ്രം.കാരണം എന്തെന്ന് കേന്ദ്രവും റോയിട്ടേഴ്‌സ് ഇന്ത്യയുംവ്യക്തമാക്കിയിട്ടില്ല.'നിയമപരമായ ആവശ്യം' കാരണം അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ ഇന്ത്യയില്‍ തടഞ്ഞുവച്ചിരിക്കുന്നു എന്നതുമാത്രമാണ് വിവരം.തോംസണ്‍ റോയിട്ടേഴ്സിന്റെ വാര്‍ത്താ, മാധ്യമ വിഭാഗമാണ് റോയിട്ടേഴ്സ്. 200-ലധികം സ്ഥലങ്ങളിലായി 2,600 പത്രപ്രവര്‍ത്തകരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്.