റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണര്‍

റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഗവര്‍ണറായി നിയമിച്ചു. ബുധനാഴ്ച അദ്ദേഹം ചുമതലയേല്‍ക്കും. മൂന്ന് വര്‍ഷമാണ് അദ്ദേഹത്തിന്റെ സര്‍വീസ് കാലാവധി.

author-image
Prana
New Update
rbi

റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഗവര്‍ണറായി നിയമിച്ചു. ബുധനാഴ്ച അദ്ദേഹം ചുമതലയേല്‍ക്കും. മൂന്ന് വര്‍ഷമാണ് അദ്ദേഹത്തിന്റെ സര്‍വീസ് കാലാവധി. നിലവിലെ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി മറ്റന്നാള്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് മല്‍ഹോത്രയുടെ നിയമനം.രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള 1990 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഉദ്യോഗസ്ഥനാണ് മല്‍ഹോത്ര. കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയ അദ്ദേഹം യുഎസിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 33 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍, വൈദ്യുതി, ധനകാര്യം, നികുതി, വിവര സാങ്കേതിക വിദ്യ, ഖനികള്‍ തുടങ്ങി നിരവധി മേഖലകളില്‍ മല്‍ഹോത്ര പ്രവര്‍ത്തിച്ചിട്ടുണ്ട്. റവന്യൂ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പ് സെക്രട്ടറിയായിരുന്നു.

 

RBI