റിയോ മലയാളി അസോസിയേഷൻ അനാഥമന്ദിരങ്ങൾക്കായി വിഭവശേഖരണം സംഘടിപ്പിച്ചു

ഗാന്ധി ഭവൻ ഇന്റർനാഷണൽ ട്രസ്റ്റിലേക്കു സമാഹരിച്ച വസ്തുക്കൾ ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റി മുഖേനയാണ് അയക്കുന്നത് എന്ന് റിയോ മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

author-image
Honey V G
Updated On
New Update
palv

താനെ:പലാവ സിറ്റിയിലെ കസാരിയോയിലെ മലയാളികളുടെ കൂട്ടായ്മയായ റിയോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ പത്തനാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗാന്ധി ഭവൻ ഇന്റർനാഷണൽ ട്രസ്റ്റിലെയും ജനനി ആശിഷ് അനാഥാലയത്തിലേയും അന്തേവാസികൾക്കായി വസ്ത്രങ്ങൾ മരുന്നുകൾ നിത്യോപയോഗ വസ്തുക്കൾ എന്നിവയുടെ വിഭവശേഖരണം സംഘടിപ്പിച്ചു. ഗാന്ധിഭവനിലെ അനാഥരായ അമ്മമാർക്കും മുതിർന്നവർക്കുമായി ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ സാരികൾ നൈറ്റികൾ ടി ഷർട്ടുകൾ ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവയും ജനനി ആശിഷ് അനാഥാലയത്തിലെ കുട്ടികൾക്കായി വസ്ത്രങ്ങൾ കുട്ടികൾക്കായുള്ള ഉപകരണങ്ങൾ കളിപ്പാട്ടങ്ങൾ എന്നിവയും ആണ് സമാഹരിച്ചത് . കസാരിയോ മെയിൻ ക്ലബ് ഹവ്സിനു മുന്നിൽ ഏപ്രിൽ 12 നായിരുന്നു സമാഹാരണ യജ്ഞം സംഘടിപ്പിച്ചത്.ദീപ്തി നായർ രഞ്ജിത് നായർ ദിവ്യ നായർ രഞ്ജിത നായർ ഗണേഷ് നായർ സൗമ്യ വിനീത് സ്വപ്ന സിൻഹ മഹേക എന്നിവർ സമാഹരണ പരിപാടിക്ക് നേതൃത്വം നൽകി.ഗാന്ധി ഭവൻ ഇന്റർനാഷണൽ ട്രസ്റ്റിലേക്കു സമാഹരിച്ച വസ്തുക്കൾ ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റി മുഖേനയാണ് അയക്കുന്നത് എന്ന് റിയോ മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

bhv
n

 

ഗാന്ധി ഭവൻ ഇന്റർനാഷണൽ ട്രസ്റ്റിലേക്കു സമാഹരിച്ച വസ്തുക്കൾ ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റി മുഖേനയാണ് അയക്കുന്നത് എന്ന് റിയോ മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Mumbai City