തൃണമൂൽ കോൺഗ്രസ് മുൻ അസം പ്രസിഡന്റ് രിപുൻ ബോറ കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ ആഴ്ചയാണ് അദ്ദഹേ ടിഎംസി അംഗത്വം രാജിവെച്ചത്. പശ്ചിമ ബംഗാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാദേശിക പാർട്ടിയായ തൃണമൂലിന് അസമിലെ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.2016 മുതൽ 2021 വരെ അസം പിസിസി അധ്യക്ഷനായിരുന്ന രിപുൻ ബോറ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിക്ക് പിന്നാലെ 2021ലാണ് പാർട്ടി വിട്ടത്. അസമിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ്ങും പിസിസി അധ്യക്ഷൻ ഭൂപെൻ കുമാർ ബോറയും ചേർന്ന് രിപുൻ ബോറയെ സ്വീകരിച്ചു. രിപുൻ ബോറയുടെ ഘർ വാപസിയാണ് നടന്നതെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. ടിഎംസിയിൽ ചേർന്നപ്പോഴും കോൺഗ്രസിന്റെ ഡിഎൻഎ അദ്ദേഹത്തിലുണ്ടായിരുന്നു. യാതൊരു ഉപാധികളുമില്ലാതെയാണ് അദ്ദേഹം പാർട്ടിയിൽ തിരിച്ചെത്തിയിരിക്കുന്നതെന്നും സിങ് പറഞ്ഞു.
രിപുൻ ബോറ കോൺഗ്രസിൽ ചേർന്നു
രിപുൻ ബോറയുടെ ഘർ വാപസിയാണ് നടന്നതെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. ടിഎംസിയിൽ ചേർന്നപ്പോഴും കോൺഗ്രസിന്റെ ഡിഎൻഎ അദ്ദേഹത്തിലുണ്ടായിരുന്നു. യാതൊരു ഉപാധികളുമില്ലാതെയാണ് അദ്ദേഹം പാർട്ടിയിൽ തിരിച്ചെത്തിയിരിക്കുന്നതെന്നും സിങ്
New Update
00:00
/ 00:00