/kalakaumudi/media/media_files/2025/11/17/kunjali-2025-11-17-17-39-12.jpg)
ന്യൂഡല്‍ഹി : എസ്‌ഐആറിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി മുസ്ലിം ലീഗ്. കേരളത്തില്‍ നടത്തിവരുന്ന എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. എത്രയായി എതിരായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.
എസ്ഐആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്നും ഇതിനിടയില്‍ എസ്ഐആര്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും മുസ്ലിംലീഗ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണം കൂടി ഉള്‍പ്പെടുത്തിയാണ് പി കെ കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഒരു മാസത്തിനുള്ളില്‍ എസ്ഐആര്‍ നടപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം അപ്രായോഗികമാണെന്നും മുസ്ലിം ലീഗ് ആരോപിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
