/kalakaumudi/media/media_files/jJnuSMdXRIPty5flZow5.jpeg)
രാജ്യത്ത് റോഡ് അപകടങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചതായും ജനങ്ങളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. റോഡ് അപകടങ്ങളെക്കുറിച്ച് ചര്‍ച്ച നടക്കുന്ന രാജ്യാന്തര സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍, താന്‍ മുഖം മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ഇതു നാണക്കേടാണെന്നും അദ്ദേഹം തുറന്നടിച്ചു. ചോദ്യോത്തര വേളയില്‍ അനുബന്ധ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
മന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ റോഡകടങ്ങള്‍ 50 ശതമാനമായി കുറക്കണമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ അപകടങ്ങളുടെ എണ്ണം കുറയുന്നതിനു പകരം വര്‍ധിക്കുകയാണ് ചെയ്തതെന്ന് സമ്മതിക്കാന്‍ തനിക്ക് മടിയില്ല. രാജ്യത്ത് പ്രതിവര്‍ഷം 1.78 ലക്ഷം പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നു. ഇതില്‍ 60% പേരും 18-34 വയസിനിടയിലുള്ളവരാണെന്നും ഗഡ്കരി പറഞ്ഞു.
റോഡ് അപകടങ്ങള്‍ കുറയുന്നതിനും കാര്യങ്ങള്‍ മെച്ചപ്പെടേണ്ടതിനും ഇന്ത്യയില്‍ ജനങ്ങളുടെ സ്വഭാവം മാറേണ്ടതുണ്ട്. സമൂഹം മാറണം. നിയമവാഴ്ചയെ മാനിക്കണം.
റോഡരികിലെ ട്രക്ക് പാര്‍ക്കിങ്ങാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്നും പല ട്രക്കുകളും ലെയ്ന്‍ അച്ചടക്കം പാലിക്കുന്നില്ലെന്നും ഗഡ്കരി പറഞ്ഞു. ഇന്ത്യയില്‍ ബസ് ബോഡികള്‍ നിര്‍മ്മിക്കുന്നതില്‍ അന്താരാഷ്ട്ര നിലവാരം പാലിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.