കവര്‍ച്ച: കോയമ്പത്തൂരില്‍ രണ്ട് മലയാളികള്‍ പിടിയിലായി

കവര്‍ച്ചയ്ക്കുള്ള നീക്കം നടത്തുന്നതിനിടെ കോയമ്പത്തൂരില്‍ പോലീസ് പിടിയിലായി രണ്ട് മലയാളികള്‍. കണ്ണൂര്‍ സ്വദേശികളായ അബ്ദുള്‍ ഹാലിം, ഷമാല്‍ എന്നിവരാണ് പിടിയിലായത്.

author-image
Prana
New Update
arrest
Listen to this article
0.75x1x1.5x
00:00/ 00:00

കവര്‍ച്ചയ്ക്കുള്ള നീക്കം നടത്തുന്നതിനിടെ കോയമ്പത്തൂരില്‍ പോലീസ് പിടിയിലായി രണ്ട് മലയാളികള്‍. കണ്ണൂര്‍ സ്വദേശികളായ അബ്ദുള്‍ ഹാലിം, ഷമാല്‍ എന്നിവരാണ് പിടിയിലായത്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ ഉള്‍പ്പെടടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ തടിയന്റെവിട നസീറിന്റെ സഹോദരനാണ് അറസ്റ്റിലായ ഷമാല്‍.അബ്ദുള്‍ ഹാലിമും തടിയന്റെവിട നസീറിന്റെ കൂട്ടാളിയായിരുന്നു. കളമശേരി ബസ് കത്തിക്കല്‍ കേസിലും നിരവധി കവര്‍ച്ചക്കേസിലും പ്രതിയാണ് ഹാലിം. കോയമ്പത്തൂര്‍ കോവൈപുത്തൂരില്‍ നിന്നാണ് ഇവര്‍ അടക്കം 12 പേര്‍ പിടിയിലായത്. ഇവര്‍ വന്‍ കവര്‍ച്ചയ്ക്കായി പദ്ധതി തയ്യാറാക്കിയിരുന്നതായി പൊലീസ് അറിയിച്ചു. ഇതിനിടെയാണ് 12പേരെയും പൊലീസ് പിടികൂടിയത്.

malayali Robbery arrested