ഡല്‍ഹി: താന്‍ മത്സരിക്കാത്തില്‍ അമേഠിയിലെ ജനങ്ങള്‍ക്ക് നിരാശയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര. ജനങ്ങള്‍ കരയുകയാണെന്നും അവര്‍ക്ക് നിരാശയുണ്ടെന്നും വദ്ര പറഞ്ഞു.
താന്‍ സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകണമെന്ന് ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സ്മൃതി ഇറാനി അമേഠയില്‍ ഒന്നും ചെയ്തിട്ടില്ല. അതിനാല്‍, താന്‍ അവിടെ എത്തി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങണം എന്നവര്‍ ആവശ്യപ്പെടുന്നു. അമേഠിയല്ലെങ്കില്‍ എവിടെ വേണമെങ്കിലും മത്സരിക്കാം എന്നവര്‍ പറയുന്നു. എന്നാല്‍, മത്സരിക്കാന്‍ സമയം വരുമെന്നും ഇപ്പോള്‍ ശ്രദ്ധ രാഹുലിന്റെ വിജയത്തിനാണെന്നും പ്രമുഖ മലയാളം ചാനലിനോട് വാദ്ര പറഞ്ഞു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
