രോഹിത് വെമുല  ദലിതനല്ലെന്ന റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; പുനരന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

അന്വേഷണത്തിൽ രോഹിത്തിന്റെ അമ്മ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പുതിയ ഉത്തരവ്

author-image
Vishnupriya
Updated On
New Update
ro

രോഹിത് വെമുല

Listen to this article
0.75x 1x 1.5x
00:00 / 00:00

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിൽ 2016ൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർഥി രോഹിത് വെമുലയുടെ  മരണം പുനരന്വേഷിക്കാൻ ഉത്തരവിട്ട് തെലങ്കാന സർക്കാർ. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. രോഹിത് വെമുല ദലിതനല്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ഉത്തരവ്.  റിപ്പോർട്ട് തള്ളുന്നതിന് കോടതിയിൽ ഡിജിപി അപേക്ഷ നൽകും. അന്വേഷണത്തിൽ രോഹിത്തിന്റെ അമ്മ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പുതിയ ഉത്തരവ്. അതേസമയം, കേസ് അവസാനിപ്പിക്കുന്നതിനെതിരെ ഹൈദരാബാദ് സർകലാശാല ക്യാംപസിലും പ്രതിഷേധം ഉയർന്നിരുന്നു.

കോടതിയിൽ പൊലീസ് അന്തിമ അന്വേഷണ റിപ്പോർട്ടിൽ രോഹിത് വെമുല ദലിതനല്ലെന്നാണ്  പറയുന്നത്. ദലിത് സർട്ടിഫിക്കറ്റ് ഉപയോഗിച്ചു നേടിയ അക്കാദമിക് നേട്ടങ്ങൾ നഷ്ടപ്പെടുമെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നുമുള്ള ഭയാവും ഭീതിയുമാണ് രോഹിതിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേസ് അന്വേഷണം നടത്തിയ സൈബരാബാദ് പൊലീസാണ് അന്തിമ റിപ്പോർട്ട് നൽകിയത്. 

എബിവിപി നേതാവിനെ മർദിച്ചു എന്ന കുറ്റത്തിനു ഹോസ്റ്റലിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട അഞ്ചു ദലിത് ഗവേഷക വിദ്യാർഥികളിലൊരാളായിരുന്നു രോഹിത് വെമുല. അതിനു ശേഷമുള്ള സമരം തുടരുന്നതിനിടെ രോഹിത് ആത്മഹത്യ ചെയ്യുകയായിരുന്നു. 

പിന്നാലെ, രാജ്യമൊട്ടാകെ പ്രക്ഷോഭമുണ്ടാവുകയും പാർലമെന്റിൽ രാഹുൽ ഗാന്ധിയും സ്മൃതി ഇറാനിയും തമ്മിൽ വൻ വാക്കേറ്റത്തിന് ഇടയാക്കുകയും ചെയ്തു. അതേത്തുടർന്ന്,   ദത്താത്രേയയ്ക്കും സർവകലാശാല വൈസ് ചാൻസലർ പി. അപ്പാറാവുവിനുമെതിരെ പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തിരുന്നു. ഈ അന്വേഷണത്തിലാണു പൊലീസ് അന്തിമ റിപ്പോർട്ട് നൽകിയത്. 

അന്നുതന്നെ, രോഹിത് വെമുല ദലിതനല്ലെന്ന വാദമുയരുകയും അതു തെറ്റാണെന്നു വിദ്യാർഥി സംഘടനാ പ്രതിനിധികൾ രേഖാമൂലം തെളിയിക്കുകയും ചെയ്തിരുന്നു. വഡ്ഡേര സമുദായാംഗമാണെന്ന പ്രചാരണം തട്ടാനെന്ന തെളിയിക്കാൻ  രോഹിതിന്റെ സമുദായം സ്ഥിരീകരിക്കുന്ന ആന്ധ്ര സർക്കാരിന്റെ ഔദ്യോഗിക  രേഖ വിദ്യാർഥികൾ പുറത്തുവിട്ടിരുന്നു.

 

 

 

 

suicide rohit vemula clousure report