/kalakaumudi/media/media_files/KnDyC90WOL4f1Bi9KzzU.jpg)
ചാമിയേര്‍ റോഡിലുള്ള സെഖ്മട് ബാറിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്
ചെന്നൈ: ആല്‍വാര്‍പെട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്നു മരണം. ചാമിയേര്‍ റോഡിലുള്ള സെഖ്മട് ബാറിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.
ഐപിഎല്‍ മത്സരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നതിനാല്‍ അപകടം നടക്കുമ്പോള്‍ നിരവധി പേര്‍ കെട്ടിടത്തിലുണ്ടായിരുന്നു. ഡിന്‍ഡിഗല്‍ സ്വദേശി സൈക്ലോണ്‍ രാജ് (45), മണിപ്പൂര്‍ സ്വദേശികളായ മാക്സ്, ലോല്ലി എന്നിവരാണ് മരിച്ചത്.
ബാറിന്റെ സമീപത്ത് നടക്കുന്ന ബോട്ട് ക്ലബ് മെട്രോ സ്റ്റേഷന്റെ പണിയാണ് മേല്‍ക്കൂര തകരാന്‍ കാരണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ബാറിലെ നവീകരണ പ്രവര്‍ത്തനങ്ങളാണ് മേല്‍ക്കൂര തകരാന്‍ കാരണമെന്ന അഭിപ്രായവുമുണ്ട്. ബാറിലെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.