/kalakaumudi/media/media_files/2026/02/10/patha-2026-02-10-13-52-55.jpg)
ന്യൂഡൽഹി: ആലപ്പുഴ- അമ്പലപ്പുഴ റെയിൽപാത ഇരട്ടിപ്പിക്കാൻ റെയിൽവെ 324 കോടി രൂപ അനുവദിച്ചു.
ആലപ്പുഴ വഴിയുള്ള പാതയിൽ ഇരട്ടിപ്പിക്കൽ ബാക്കിയായ 46 കിലോമീറ്ററിൽ 12.66 കിലോമീറ്ററിനുള്ള തുകയാണ് അനുവദിച്ചത്.
പാലക്കാട് ടൗൺ- പറളി ബൈപാസ് ലൈൻ നിർമ്മിക്കാൻ 163.57 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
എറണാകുളം തുറവൂർ കായംകുളം റൂട്ടിലെ ഒറ്റവരി പാതയായതിനാൽ ട്രെയിനുകൾ പിടിച്ചിടേണ്ടി വരുന്നതിലൂടെ സമയനഷ്ടം പതിവായിരുന്നു.
ചെന്നൈ-തിരുവനന്തപുരം പാതയിൽ തമിഴ്‌നാട്ടിലെ ഇരുഗൂർ-പോത്തന്നൂർ സെക്ഷനിലും ഇരട്ടിപ്പിക്കലിന് 277.42 കോടി അനുവദിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
