നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ധനം വിറ്റതിലൂടെ ഉണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ , ഭാരത് പെട്രോളിയം , ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ എണ്ണ കമ്പനികൾക്ക് സർക്കാർ 35,000 കോടി രൂപയുടെ സബ്സിഡി നല്‍കിയേക്കും.
അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധിച്ചിട്ടും ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ മൂന്ന് ഇന്ധന റീട്ടെയിലര്‍മാരും ആഭ്യന്തര എല്‍പിജിയുടെ വില 14.2 കിലോഗ്രാം സിലിണ്ടറിന് 803 രൂപയില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട. ഇത് എല്‍പിജി വില്‍പ്പനയില്‍ കുറവുണ്ടാക്കുകയും ഏപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ ഈ കമ്പനികളുടെ വരുമാനത്തില്‍ ഗണ്യമായ ഇടിവ് വരുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് സബ്‌സിഡി അനുവദിക്കാനുള്ള നീക്കം നടക്കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ എല്‍പിജി വില്‍പ്പനയില്‍ നിന്നുള്ള മൊത്തം കുറവ് ഏകദേശം 40,500 കോടി രൂപയായി കണക്കാക്കപ്പെടുന്നു. വരുന്ന കേന്ദ്ര ബജറ്റില്‍ സബ്‌സിഡി സംബന്ധിച്ച വ്യവസ്ഥകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.