/kalakaumudi/media/media_files/2025/11/20/mohan-2025-11-20-16-01-38.jpg)
ഇംഫാല്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് മണിപ്പുരിലെത്തി. സംഘടനയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മോഹന്‍ ഭാഗവത് മണിപ്പുരിലെത്തിയത്. 2023 മെയ് മാസത്തില്‍ മെയ്തെയ്-കുക്കി വംശീയ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം മോഹന്‍ ഭാഗവത് മണിപ്പുര്‍ സന്ദര്‍ശിക്കുന്നത് ഇത് ആദ്യമായാണ്.
സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായതിനാലും നേതൃമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനാലും ഭാഗവതിന്റെ സന്ദര്‍ശനം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സംരംഭകര്‍, ഗോത്ര നേതാക്കള്‍, യുവ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി ഭാഗവത് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
മണിപ്പുരില്‍ സമാധാനം സ്ഥാപിക്കുന്നതിന് പങ്ക് വഹിക്കാനുള്ള ആര്‍എസ്എസിന്റെ താല്‍പര്യത്തെ പ്രതിഫലിപ്പിക്കുന്ന ഇടപപ്പെടലാകാം ഇതെന്നാണ് റിപ്പോര്‍ട്ട്. നേതൃത്വപരമായ കാര്യങ്ങളില്‍ ആര്‍എസ്എസിന് എല്ലായ്‌പ്പോഴും സ്വാധീനമുണ്ടെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം നിര്‍ണായകമാണെന്നും ഒരു മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
പാര്‍ട്ടിയില്‍നിന്നുതന്നെ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് എന്‍. ബിരേന്‍ സിങ് ഫെബ്രുവരിയില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം വരാനുള്ള സാധ്യതയടക്കം മുന്നില്‍ക്കണ്ടായിരുന്നു നീക്കം. ബിരേന്‍ സിങ് മുന്നോട്ടുവെച്ച ചില നയസമീപനങ്ങള്‍ മെയ്ത്തി-കുക്കി വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വര്‍ധിപ്പിക്കാന്‍ ഇടയാക്കിയതായി വിമര്‍ശനമുയര്‍ന്നിരുന്നു. ഈ നിര്‍ണായക ഘട്ടത്തിലെ ആര്‍.എസ്.എസ്. മേധാവിയുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
