പ്രതിപക്ഷത്തെ ശത്രുക്കളായി കാണരുത്,മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കണം; മോദി സർക്കാരിനോട്  ആർഎസ്എസ്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആർഎസ്എസ് ഇടപെടുന്നില്ല, വോട്ടിൻ്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

author-image
Greeshma Rakesh
New Update
MOHAN

RSS chief Mohan Bhagwat addressed an event in Nagpur in Maharashtra

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇംഫാൽ: അധികാരമേറ്റ് രണ്ടാംദിവസം കേന്ദ്രസർക്കാരിന്  മുന്നറിയിപ്പുമായി ആർഎസ്എസ്.ഒരു വർഷമായി മണിപ്പൂർ അശാന്തമാണ്. മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കണം. പ്രതിപക്ഷത്തെ ശത്രുക്കളായി കാണരുതെന്നും ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് പറഞ്ഞു.

നാഗ്പൂരിൽ ആർഎസ്എസ് ത്രിതീയ വർഷ പരിശീലന പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആർഎസ്എസ് ഇടപെടുന്നില്ല, വോട്ടിൻ്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ രൂപീകരണം നടന്ന സാഹചര്യത്തിൽ ഇനി ജനകീയ വിഷയങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മണിപ്പൂർ കലാപം ഓർമ്മപ്പെടുത്തി മോഹൻഭാഗവത് പറഞ്ഞു.പരസ്പരം കുറ്റം പറയുന്ന രാഷ്ട്രീയ പാർട്ടികളും നേതാക്കളും ഇത് സമുദായങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുമെന്ന് ചിന്തിക്കുന്നില്ല. ഒരു കാരണവുമില്ലാതെ ആർഎസ്എസിനെപ്പോലും അതിലേക്ക് വലിച്ചിഴക്കുകയായിരുന്നു. ഒരു തെരഞ്ഞെടുപ്പിൽ എപ്പോഴും രണ്ട് വശങ്ങൾ ഉണ്ടാകും, എന്നാൽ വിജയിക്കാൻ കള്ളം പറയാതിരിക്കാനുള്ള മാന്യത ഉണ്ടായിരിക്കണമെന്നും മോഹൻ ഭാഗവത്  പറഞ്ഞു. സർക്കാർ പ്രതിപക്ഷത്തെ ശത്രുക്കളായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്ലാം, ക്രിസ്തുമതം തുടങ്ങിയ മതങ്ങളിൽ കാണപ്പെടുന്ന നന്മയും മാനവികതയും ഉൾക്കൊള്ളേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഭഗവത് ഊന്നിപ്പറഞ്ഞു. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകണമെന്നും വസുധൈവ കുടുംബകം എന്ന ഉപനിഷത് വചനം ഉദ്ധരിച്ച് മോഹൻ ഭാഗവത് പറഞ്ഞു. 

BJP narendra modi rss Mohan Bhagwat