/kalakaumudi/media/media_files/2025/07/24/mohan-2025-07-24-17-26-11.jpg)
ന്യൂഡല്‍ഹി: മുസ്ലീം മത നേതാക്കളുമായും മത പണ്ഡിതരുമായും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കൂടികാഴ്ച നടത്തി. ഡല്‍ഹിയിലെ ഹരിയാന ഭവനിലായിരുന്നു കൂടികാഴ്ച നടന്നത്. ഇരു വിഭാഗവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് കൂടികാഴ്ചയെന്ന് ആര്‍എസ്എസ് വൃത്തങ്ങള്‍ പറയുന്നു.
അടച്ചിട്ട മുറില്‍ നടന്ന കൂടിക്കാഴ്ചയില്‍ 70 ഓളം പേര്‍ പങ്കെടുത്തു. ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ മേധാവി ഉമര്‍ അഹമ്മദ് ഇല്യാസിയടക്കം കൂടികാഴ്ചയില്‍ പങ്കെടുത്തു. ആര്‍എസ്എസിന്റെ ഉപാധ്യക്ഷന്‍ ദത്താത്രേയ ഹൊസബലെ, മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ ചുമതലയുള്ള ഇന്ദ്രേഷ് കുമാറും യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം.
മുസ്ലിം മതവിഭാഗവുമായി ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമം ആര്‍എസ്എസ് നേരത്തെ തുടങ്ങിയതാണ്. 2022 ല്‍ ആര്‍എസ്എസ് തലവന്‍ ഒരു മദ്രസ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചിരുന്നു. ഈ ഇടപെടലുകളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ കൂടിക്കാഴ്ചയെന്നാണ് കരുതുന്നത്.