150 കോടി രൂപ ചെലവിട്ട് ഡല്‍ഹിയില്‍ ആര്‍.എസ്.സിന്റെ പുതിയ ഓഫിസ്

ഡല്‍ഹി ജണ്ടേവാലയില്‍ ആണ് നാല് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ ആസ്ഥാനമന്ദിരം ആര്‍.എസ്.എസ് തുറന്നത്. 150 കോടി രൂപ ചെലവിട്ടാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചത്.

author-image
Prana
New Update
rss

നാഗ്പൂരിലേതിനെക്കാള്‍ വലിയ ആസ്ഥാനം ഡല്‍ഹിയില്‍ തുറന്ന് ആര്‍.എസ്.എസ്. ഡല്‍ഹി ജണ്ടേവാലയില്‍ ആണ് നാല് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ ആസ്ഥാനമന്ദിരം ആര്‍.എസ്.എസ് തുറന്നത്. 150 കോടി രൂപ ചെലവിട്ടാണ് അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള 12 നിലകള്‍ വീതമുള്ള മൂന്ന് കെട്ടിടങ്ങള്‍ നിര്‍മിച്ചത്. 270 കാറുകള്‍ നിര്‍ത്താനുള്ള പാര്‍ക്കിങ് ഏരിയ, 1,300ലേറെ പേര്‍ക്ക് ഇരിക്കാവുന്ന മൂന്ന് അത്യാധുനിക ഓഡിറ്റോറിയങ്ങള്‍, ലൈബ്രറി, അഞ്ച് കിടക്കകളുള്ള ക്ലിനിക്ക്, ഹനുമാന്‍ ക്ഷേത്രം എന്നിവകൂടി ഉള്‍പ്പെടുന്നതാണ് ആര്‍.എസ്.എസ് ആസ്ഥാനം. 
എട്ട് വര്‍ഷമായി ന്യൂഡല്‍ഹിയോട് ചേര്‍ന്നുള്ള ജണ്ടേവാലയില്‍ ഉദാസീന്‍ ആശ്രമത്തിലാണ് ആര്‍.എസ്.എസ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. സെപ്റ്റംബര്‍ മുതല്‍ പുതിയ കെട്ടിടത്തിലേക്ക് ഘട്ടംഘട്ടമായി മാറിത്തുടങ്ങിയെങ്കിലും ബുധനാഴ്ചയാണ് ഇത് പൂര്‍ണ്ണമായും ഒഴിയുകയും പുതിയ ആസ്ഥാനം സമ്പൂര്‍ണ പ്രവര്‍ത്തനസജ്ജമാകുകയുംചെയ്തത്. ഈ മാസം 19നാണ് ഉദ്ഘാടനം നടക്കുന്നത്. പരിപാടിയില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊളെ എന്നിവര്‍ പങ്കെടുക്കും.

rss