ഓടിക്കൊണ്ടിരുന്ന കന്യാകുമാരി- ബാംഗ്ലൂര്‍ എക്‌സ്പ്രസ്സിനു നേരേ കല്ലേറ്; യാത്രികന് പരിക്ക്‌

പാലക്കാട് ലക്കിടി ഭാഗത്തു വച്ചു ഓടിക്കൊണ്ടിരുന്ന കന്യാകുമാരി- ബാംഗ്ലൂര്‍ എക്‌സ്പ്രസ്സിനു നേരേ കല്ലേറ്

author-image
Akshaya N K
New Update
train

പാലക്കാട്:കന്യാകുമാരിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനിനു നേരെ ലക്കിടി ഭാഗത്തു വച്ചു കല്ലേറുണ്ടായി.

വാഷ് ബേസിനടുത്ത് നിന്ന് കൈകഴുകുകയായിരുന്ന കളമശ്ശേരി സ്വദേശി അക്ഷയ് സുരേഷിന് പരിക്കേറ്റു.

കാലിന് ഗുരുതരമായി പരിക്കേറ്റ അക്ഷയ്‌നെ ആശുപത്രിയിലേക്ക് മാറ്റി. റെയില്‍വേ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Indian Railways kanyakumari bangalore train