റഷ്യൻ സേനയിലെ എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാൻ ധാരണ; മോദിയുടെ ആവശ്യം അംഗീകരിച്ച് വ്ലാഡിമിർ പുടിൻ

യുക്രെയ്‌നെതിരായി നടത്തുന്ന യുദ്ധത്തിനായാണ്   ഇന്ത്യക്കാരെയും റഷ്യൻ സേനയിൽ ഉൾക്കൊള്ളിച്ചത്.മറ്റു മികച്ച ജോലികൾ വാഗ്ദാനം ചെയ്താണ് വരിൽ പലരെയും റഷ്യയിലെത്തിച്ചത്.

author-image
Greeshma Rakesh
New Update
indians in russian army

russia to release all indians working with russian army after pm narendra modi takes up with putin

Listen to this article
0.75x 1x 1.5x
00:00 / 00:00

മോസ്കോ: റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാൻ ധാരണയായി.പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

യുക്രെയ്‌നെതിരായി നടത്തുന്ന യുദ്ധത്തിനായാണ്   ഇന്ത്യക്കാരെയും റഷ്യൻ സേനയിൽ ഉൾക്കൊള്ളിച്ചത്.മറ്റു മികച്ച ജോലികൾ വാഗ്ദാനം ചെയ്താണ് വരിൽ പലരെയും റഷ്യയിലെത്തിച്ചത്. എന്നാൽ ജോലിത്തട്ടിപ്പിനിരയായ ഇവരിൽ പലരും റഷ്യൻ സേനയുടെ ഭാഗമാകാൻ നിർബന്ധിതരാവുകയായിരുന്നു. ഇവരിൽ 12ഓളം പേരെ ഇതിനകം തന്നെ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചിരുന്നു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോസ്‌കോയിലെത്തിയ പ്രധാനമന്ത്രി ഇന്നലെ വൈകിട്ട് പുടിൻ നടത്തിയ സ്വകാര്യ അത്താഴവിരുന്നിൽ ഇക്കാര്യം ഉന്നയിച്ചതിനെത്തുടർന്നാണ് ഇന്ത്യക്കാരെ വിട്ടയക്കണമെന്ന ആവശ്യം റഷ്യ അംഗീകരിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

 യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമായി യുദ്ധമുഖത്തെത്തിയ രണ്ട് ഇന്ത്യക്കാർ മരിച്ചിരുന്നു. ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കുമെന്ന് പറഞ്ഞ കബളിപ്പിച്ചാണ് ഏജന്റുമാർ ഇന്ത്യക്കാരെ റഷ്യൻ സേനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നത്.

വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയ കേന്ദ്രസർക്കാർ ഇന്ത്യക്കാരെ കബളിപ്പിച്ച് റഷ്യയിലേക്ക് കടത്തിയ സംഘത്തെ പിടികൂടുകയും ഇവരുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

 ഇവർ ഏകദേശം 35 ഓളം ഇന്ത്യക്കാരെ റഷ്യയിലേക്ക് കടത്തിയെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മോദി-പുടിൻ കൂടിക്കാഴ്ചയിൽ ഇന്ത്യക്കാരുടെ മടങ്ങിവരവ് സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായാണ് വിവരം.

 

Russian army PM Narendra Modi russia vladimir putin