റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. ചൈനയായിരുന്ന നേരത്തെ ഏറ്റവും കൂടുല്‍ എണ്ണ വാങ്ങിയിരുന്നത്. ജൂലൈയില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള എണ്ണ ഇറക്കുമതി പ്രതിദിനം റെക്കോര്‍ഡ് 2.07 ദശലക്ഷം ബാരലായി. ഇത് ജൂണ്‍ മാസത്തേക്കാള്‍ 12% കൂടുതലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12% കൂടുതലുമാണ്. ഇപ്പോള്‍ ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയില്‍ സ്രോതസ്സാണ് റഷ്യ. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 36 ശതമാനം വരും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി. റഷ്യയും യുെ്രെകനും തമ്മിലുള്ള പോരാട്ടം 2022 ല്‍ ആരംഭിച്ചതുമുതല്‍, ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ട്. യുെ്രെകനില്‍ യുദ്ധം ആരംഭിച്ചപ്പോള്‍, യൂറോപ്പ് എണ്ണ, പ്രകൃതി വാതക ഇറക്കുമതിയുടെ വലിയൊരു ഭാഗം മിഡില്‍ ഈസ്റ്റിലേക്ക് മാറ്റി . യൂറോപ്പ് ഉയര്‍ന്ന വില നല്‍കിയതിനാല്‍ മിക്ക മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ വിതരണക്കാരും യൂറോപ്പിന് പ്രാമുഖ്യം കൊടുത്തു. യൂറോപ്പ് കൂടുതല്‍ പണം നല്‍കുന്നതിനാല്‍ ഇന്ത്യക്കും കൂടുതല്‍ പണം നല്‍കേണ്ടിവരുമായിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യയിലെ ഇറക്കുമതിയെ ഇന്ത്യ കൂടുതലായി ആശ്രയിച്ചത്.
റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യ ഒന്നാമത്
റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. ചൈനയായിരുന്ന നേരത്തെ ഏറ്റവും കൂടുല്‍ എണ്ണ വാങ്ങിയിരുന്നത്. ജൂലൈയില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള എണ്ണ ഇറക്കുമതി പ്രതിദിനം റെക്കോര്‍ഡ് 2.07 ദശലക്ഷം ബാരലായി
New Update
00:00
/ 00:00