/kalakaumudi/media/media_files/2025/12/06/ramanathapuram-2025-12-06-09-10-48.jpg)
ചെന്നൈ: തമിഴ്‌നാട് രാമനാഥപുരത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് 5 പേര്‍ക്ക് ദാരുണാന്ത്യം. ശബരിമല ദര്‍ശനത്തിനു ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. കീഴക്കരയില്‍ നിന്നുള്ള കാര്‍ ഡ്രൈവര്‍ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയില്‍ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമര്‍ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം.
റോഡിനു സമീപം കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവര്‍. രാമനാഥപുരം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ തീര്‍ഥാടകരുടെ കാറില്‍ ഇടിച്ചതാണ് അപകടകാരണം. രാമേശ്വരം ക്ഷേത്രത്തില്‍ ദര്‍ശനത്തിനായാണ് ഇവര്‍ രാമനാഥപുരത്തെത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
