സച്ചിന്‍ പൈലറ്റ് അശോക് ഗെലോട്ട് ബന്ധത്തില്‍ മഞ്ഞുരുക്കം

പൈലറ്റിന്റെ പിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജേഷ് പൈലറ്റിന്റെ അനുസ്മരണ പരിപാടിക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്.

author-image
Sneha SB
New Update
SACHIN AKSH

 

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ് ശനിയാഴ്ച രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ അശോക് ഗെഹ്ലോട്ടിനെ ജയ്പൂരില്‍ വച്ച് കണ്ടുമുട്ടി.  വഷളായ രാഷ്ട്രീയ ബന്ധത്തില്‍ ഒരു പ്രധാന വഴിമാറ്റതിത്തിന്റെ സൂചനയാണിത്.പൈലറ്റിന്റെ പിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജേഷ് പൈലറ്റിന്റെ അനുസ്മരണ പരിപാടിക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്.രാജേഷ് പൈലറ്റിന്റെ മുന്‍ പാര്‍ലമെന്റ് മണ്ഡലമായ ദൗസയില്‍ ജൂണ്‍ 11 ന് നടക്കാനിരിക്കുന്ന  ചടങ്ങിലേക്ക് പൈലറ്റ് നേരിട്ട് ഗെഹ്ലോട്ടിനെ നേരിട്ട് ക്ഷണിക്കുകയായിരുന്നു.രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെച്ചൊല്ലിയുള്ള കടുത്ത തര്‍ക്കം 2020 ല്‍ ഒരു രാഷ്ട്രീയ പ്രതിസന്ധിയില്‍ കലാശിച്ചിരുന്നു.വര്‍ഷങ്ങള്‍ക്കുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ പൊതു കൂടിക്കാഴ്ചയാണിത്.

രാജേഷ് പൈലറ്റുമായുള്ള ദീര്‍ഘകാല ബന്ധം അനുസ്മരിച്ചുകൊണ്ട് ഗെലോട്ട് പിന്നീട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കൂടിക്കാഴ്ചയുടെ ഒരു വീഡിയോ പങ്കിട്ടു. 'മുന്‍ കേന്ദ്ര മന്ത്രി രാജേഷ് പൈലറ്റിന്റെ 25-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ വസതിയില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് എഐസിസി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ് എന്നെ ക്ഷണിച്ചു,' എന്നു പറഞ്ഞാണ് പോസ്റ്റ്.'1980 ല്‍ ഞാനും രാജേഷ് പൈലറ്റും ഒരുമിച്ച് ലോക്സഭയില്‍ പ്രവേശിച്ചു, ഏകദേശം 18 വര്‍ഷത്തോളം എംപിമാരായി സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ അകാല മരണം പാര്‍ട്ടിക്ക് വ്യക്തിപരമായ നഷ്ടവും തിരിച്ചടിയുമായി തുടരുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

sachin pilot