പ്രകാശ് കപ്ഡെ
ജാംനഗർ: സച്ചിൻ തെൻഡുൽക്കറുടെ സുരക്ഷാ സേനാംഗം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര സ്റ്റേറ്റ് പൊലീസ് ഫോഴ്സ് ജവാൻ (എസ്ആർപിഎഫ്) പ്രകാശ് കപ്ഡെ (39) യാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. സർവീസ് ഗൺ ഉപയോഗിച്ച് കഴുത്തിനു വെടിവയ്ക്കുകയായിരുന്നു. അവധി ആഘോഷിക്കാനായി ജാംനഗറിലേക്കു പോയ പ്രകാശ് ബുധനാഴ്ച പുലർച്ചെയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും കൂടതൽ അന്വേഷണം നടത്തുമെന്നും ജാംനഗർ പൊലീസ് അറിയിച്ചു.