/kalakaumudi/media/media_files/BXRKuUfKTlNsba2zPbn7.jpg)
ഇന്ത്യൻ ആർമിയുടെ ഡയറക്ടർ ജനൽ മെഡിക്കൽ സർവീസസ് പദവിയിലെത്തുന്ന ആദ്യ വനിതയായി സാധന സക്‌സേന നായർ. മുമ്പ് ആംഡ്് ഫോഴ്‌സിന്റെ ഡയറക്ടർ ജനറൽ ഹോസ്പിറ്റൽ സർവീസ് പദവിയിൽ നിയമിതയായ ആദ്യ വനിത ഉദ്യോഗസ്ഥയും സാധന സക്‌സേനയാണ്.
പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജിൽ നിന്നും മികച്ച അക്കാദമിക്ക് റെക്കോർഡ് നേടിയാണ് സാധന സക്‌സേന 1985 ആർമി മെഡിക്കൽ കോർപ്‌സിന്റെ ഭാഗമാകുന്നത്. മുമ്പ് നാവികസേനയിലും വ്യോമസേനയിലും ത്രി സ്റ്റാർ വനിതാ ഡോക്ടർമാർ ഇതേ പദവിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഫാമിലി മെഡിസിനിൽ ബിരുദാനന്തര ബിരുദം, മാതൃ-ശിശു ആരോഗ്യം, ഹെൽത്ത് കെയർ മാനേജ്മെന്റ് എന്നിവയിൽ ഡിപ്ലോമകൾ എന്നിവയുമുള്ള സക്‌സേന ഡൽഹി എയിംസിൽ മെഡിക്കൽ ഇൻഫോർമാറ്റിക്സിൽ രണ്ട് വർഷത്തെ പരിശീലനത്തിന്റെയും ഭാഗമായിട്ടുണ്ട്. ഇസ്രായേലി ഡിഫൻസ് ഫോഴ്സുമായുള്ള സിബിആർഎൻ യുദ്ധത്തിലും സ്വിസ് സായുധ സേനയുമായി മിലിട്ടറി മെഡിക്കൽ എത്തിക്‌സിലും അവർ പരിശീലനം നേടിയിട്ടുണ്ട്.
വെസ്റ്റേൺ എയർ കമാൻഡിന്റെയും ഇന്ത്യൻ എയർഫോഴ്സിന്റെ ട്രെയിനിംഗ് കമാൻഡിന്റെയും ആദ്യ വനിതാ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറുമായിരുന്നു സക്‌സേന. റിട്ട. എയർ മാർഷ്വൽ കെ പി നായരാണ് സാധന സക്‌സേനയുടെ ഭർത്താവ്. മക്കൾ ഐഎഎഫ് ഫൈറ്റർ പൈലറ്റുമാരാണ്.