മഹാരാഷ്ട്രയിൽ കാവി തരംഗം ; മിന്നുന്ന വിജയവുമായി മഹായുതി ;തകർന്നടിഞ്ഞ് ഇന്ത്യ സഖ്യം

മഹാരാഷ്‌ട്രയില്‍ ബിജെപി സഖ്യമായ മഹായുതി വീണ്ടും അധികാരത്തിലേക്ക്. വോട്ടെണ്ണിലിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ ലീഡുനിലയില്‍ മഹായുതി കേവലഭൂരിപക്ഷമായ 145 എന്ന മാന്ത്രിക സംഖ്യ മറികടന്നു.

author-image
Rajesh T L
New Update
jh

മുംബൈ :മഹാരാഷ്‌ട്രയില്‍ ബിജെപി സഖ്യമായ മഹായുതി വീണ്ടും അധികാരത്തിലേക്ക്. വോട്ടെണ്ണിലിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ ലീഡുനിലയില്‍ മഹായുതി കേവലഭൂരിപക്ഷമായ 145 എന്ന മാന്ത്രിക സംഖ്യ മറികടന്നു.ഏറ്റവും ഒടുവിലെ ഫലം സൂചിപ്പിക്കുന്നത് ബിജെപിക്കൊപ്പം 217 സീറ്റുകളിലാണ് മഹായുതി മുന്നേറിയത്.217ൽ 125 സീറ്റിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്.കേവലഭൂരിപക്ഷത്തിനേക്കാൾ  കൂടുതലാണ്  കാവിപ്പടയുടെ പോരാട്ടം. 

എക്‌സിറ്റ് പോൾ ഫലങ്ങളെയെല്ലാം മറികടന്നാണ് മഹാരാഷ്‌ട്രയിൽ മഹായുതി മുന്നേറുന്നത്.മഹായുതി 118 മുതൽ 175 വരെ സീറ്റുകൾ നേടുമെന്നായിരുന്നു എക്സിറ്റ്  പോൾ  പ്രവചനങ്ങൾ.ശിവസേന ഏക്‌നാഥ് ഷിൻഡെ 54 സീറ്റുകളിലും എന്‍സിപി അജിത് പവാര്‍ 35 സീറ്റുകളിലും മുന്നേറ്റം തുടരുന്നു.

ബിജെപി സ്ഥാനാര്‍ഥികളായ ദേവേന്ദ്ര ഫഡ്‌നവിസ് നാഗ്പുര്‍ സൗത്ത് വെസ്റ്റിലും ശ്രീജയ ചവാന്‍ ബോഖറിലും ചന്ദ്രകാന്ത് പാട്ടീല്‍ കോത്രൂഡിലും നീതേഷ് റാണെ കങ്കാവാലിയിലും മുന്നിട്ടുനില്‍ക്കുന്നു.

കോപ്രി പാച്ച്പഖഡിയില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ബാരാമതിയില്‍ അജിത് പവാറുമാണ് മുന്നിൽ നിൽക്കുന്നത്.വര്‍ളിയില്‍ ശിവസേന ഉദ്ദവ് വിഭാഗം സ്ഥാനാര്‍ഥി ആദിത്യ താക്കറെയും ലീഡ് ചെയ്യുന്നു.മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ തന്നെ ഏറ്റവും മോശം പ്രകടനമാണ് മഹാവികാസ് അഘാഡിയുടേത്.ആദ്യമണിക്കൂറുകളില്‍ വെറും 60 സീറ്റുകളില്‍ മാത്രമാണ് മഹാവികാസ് അഘാഡിക്ക് മുന്നേറാനായത്.കോണ്‍ഗ്രസ് 22 സീറ്റുകളിലും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 20 സീറ്റുകളിലും എന്‍സിപി ശരദ് പവാര്‍ 12 സീറ്റുകളിലും മാത്രമായിരുന്നു  ലീഡ് ചെയ്തത്.

maharashtra news by election election Byelection