സെയ്ഫിന് കുത്തേറ്റ കേസ്; വിട്ടയച്ച ആള്‍ വീണ്ടും കസ്റ്റഡിയില്‍

ഇയാള്‍ നല്‍കിയ മൊഴികളിലുണ്ടായ സംശയത്തെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. വീണ്ടും ചോദ്യം ചെയ്യാനാണു തീരുമാനം. കേസില്‍ ഇതുവരെ ഇരുപതിലധികം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്.

author-image
Biju
New Update
mm

Mumbai Police

മുംബൈ: സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചയാളെ ഇന്ന് വെളുപ്പിന് വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ നല്‍കിയ മൊഴികളിലുണ്ടായ സംശയത്തെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. വീണ്ടും ചോദ്യം ചെയ്യാനാണു തീരുമാനം. കേസില്‍ ഇതുവരെ ഇരുപതിലധികം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. സെയ്ഫ് അലി ഖാന്റെ വീട്ടിലെ ജീവനക്കാരുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി.

അതിനിടെ, പ്രതിയുടെ പുതിയ ചിത്രം പൊലീസ് പുറത്തുവിട്ടു. കുറ്റകൃത്യത്തിനു ശേഷം പ്രതി വീടിനു പുറത്തെത്തി വസ്ത്രം മാറിയാണു രക്ഷപ്പെട്ടത്. ഇയാള്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ നീല ഷര്‍ട്ട് ധരിച്ചെത്തിയ ചിത്രങ്ങളാണ് പുറത്തായത്.

ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കയറിയ ആളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സെയ്ഫ് അലി ഖാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. നടന്‍ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നടന്റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് ഇന്നലെ മാറ്റിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

പൊലീസ് വിട്ടയച്ച പ്രതിയെ കൂടാതെ, ഇന്നലെ ഒരാളെ കൂടി മുബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സെയ്ഫ് അലി ഖാന്റെ വീട്ടില്‍ മരപ്പണിക്കാരനായി ജോലി ചെയ്ത കരാറുകാരനെയാണു പിടികൂടിയത്. ആക്രമണം നടക്കുന്നതിന്റെ ഒരു ദിവസം മുന്‍പ് തന്റെ ഭര്‍ത്താവ് നാലു പേരുമായി സെയ്ഫ് അലി ഖാന്റെ വീട്ടില്‍ പോയിരുന്നുവെന്ന് ഭാര്യ പൊലീസിനു മൊഴി നല്‍കിയിരുന്നു. 

 

Saif Ali Khan