മുംബൈയിലെ പബിലെ ജോലിക്കാരനായിരുന്നു

സെയ്ഫിന്റെ വീട്ടില്‍നിന്ന് അക്രമി പടികള്‍ ഇറങ്ങുന്ന സിസിടിവി ദൃശ്യം മുംബൈയിലും സമീപ സ്ഥലങ്ങളിലും പൊലീസ് പോസ്റ്റര്‍ പതിച്ചിരുന്നു. പ്രതിയെ പിടിക്കാന്‍ 20 സംഘങ്ങളെയും നിയോഗിച്ചു.

author-image
Biju
New Update
sss

Saifalikhan

മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ കുത്തി പരിക്കല്‍പ്പിച്ച കസില്‍ ബംഗ്ലദേശ് സ്വദേശി അറസ്റ്റില്‍ ബിജെ എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് അലിയാനാണ്(വിജയ്ദാസ്) അറസ്റ്റിലായത്. ഇന്നു പുലര്‍ച്ചേയായിരുന്ന അറസ്റ്റ്. ഇയാള്‍ നടനെ വീട്ടില്‍ കയറി അക്രമിച്ചെന്നു സമ്മതിച്ചതായി പോലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ താനെയില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചേയാണ് ഇയാളെ പിടികൂടിയത്.

മുംബൈയിലെ പബിലെ ജോലിക്കാരനായ ഇയാളെ താനെയിലെ ഹിരാന്ദാനി എസ്റ്റേറ്റിലെ മെട്രോ നിര്‍മാണ സ്ഥലത്തെ ലേബര്‍ ക്യാമ്പില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. ബാന്ദ്രയിലെത്തിച്ചു ചോദ്യം ചെയ്ത ഇയാളെ ഇന്നു രാവിലെ കോടതിയില്‍ ഹാജരാക്കും. 

സെയ്ഫിന്റെ വീട്ടില്‍നിന്ന് അക്രമി പടികള്‍ ഇറങ്ങുന്ന സിസിടിവി ദൃശ്യം മുംബൈയിലും സമീപ സ്ഥലങ്ങളിലും പൊലീസ് പോസ്റ്റര്‍ പതിച്ചിരുന്നു. പ്രതിയെ പിടിക്കാന്‍ 20 സംഘങ്ങളെയും നിയോഗിച്ചു. കേസുമായി ബന്ധപ്പെട്ടു ഛത്തിസ്ഗഡിലെ ദുര്‍ഗില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ്. ആകാശ് കൈലാഷ് കന്നോജിയ (31) എന്ന പ്രതിയെ ചോദ്യം ചെയ്യാന്‍ മുംബൈ പൊലീസ് ദുര്‍ഗിലെത്തി. ശനിയാഴ്ച മധ്യപ്രദേശില്‍നിന്നും ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെയാണു ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ മോഷണത്തിനെത്തിയ ഒരാള്‍ സെയ്ഫിനെ കുത്തിയത്. ആക്രമണത്തില്‍ കഴുത്തിലും നട്ടെല്ലിനു സമീപവും ഉള്‍പ്പെടെ നടന് ആഴത്തില്‍ കുത്തേറ്റു. ഉടനെ ഓട്ടോറിക്ഷയില്‍ ലീലാവതി ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.