രോഗിയായ അമ്മയെ സഹായിക്കണം; സെയ്ഫിനെ ആക്രമിച്ച പ്രതിയുടെ തുറന്നുപറച്ചില്‍

കുറ്റകൃത്യത്തിന്റെ ഉടനടി പ്രകോപനം ഷരീഫിന് ഒരു ഹൗസ് കീപ്പിങ് ജോലി നഷ്ടപ്പെട്ടതാണെന്നാണ് പോലീസ് പറയുന്നത്. ജിതേന്ദ്ര പാണ്ഡെയുടെ ഉടമസ്ഥതയിലുള്ള മാന്‍പവര്‍ ഏജന്‍സിയുമായുള്ള കരാര്‍ അവസാനിച്ചപ്പോള്‍ ഡിസംബര്‍ 15-ന് താനെ റെസ്റ്റോറന്റിലെ ജോലിയും നഷ്ടമായി

author-image
Biju
New Update
hgh

saifalikhan

ഭോപ്പാല്‍: നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന് അറസ്റ്റിലായ ബംഗ്ലാദേശി പൗരനായ ഷരീഫുള്‍ ഫക്കീര്‍ അങ്ങേയറ്റം ദാരിദ്ര്യം കാരണമാണ് താന്‍ ഇത്തരമൊരു മോഷണത്തിനു ശ്രമിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ രോഗിയെ സഹായിക്കാനായിരുന്നു താന്‍ മോഷണം നടത്താന്‍ തീരുമാനിച്ചത്. മോഷ്ടിക്കാനും കൊള്ളമുതലുമായി ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാനുമായിരുന്നു തന്റെ ലക്ഷ്യമെന്ന് ഷരീഫുള്‍ വ്യക്തമാക്കി.

കുറ്റകൃത്യത്തിന്റെ ഉടനടി പ്രകോപനം ഷരീഫിന് ഒരു ഹൗസ് കീപ്പിങ് ജോലി നഷ്ടപ്പെട്ടതാണെന്നാണ് പോലീസ് പറയുന്നത്. ജിതേന്ദ്ര പാണ്ഡെയുടെ ഉടമസ്ഥതയിലുള്ള മാന്‍പവര്‍ ഏജന്‍സിയുമായുള്ള കരാര്‍ അവസാനിച്ചപ്പോള്‍ ഡിസംബര്‍ 15-ന് താനെ റെസ്റ്റോറന്റിലെ ജോലിയും നഷ്ടമായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ താനെ റെസ്റ്റോറന്റില്‍ ചേരുന്നതിന് മുമ്പ് ഷരീഫുള്‍ വോര്‍ളി റെസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്നു.

പ്രതിമാസം 13,000 രൂപ സമ്പാദിക്കുകയും അമ്മയുടെ ചികിത്സയ്ക്കായി 12,000 രൂപ ബംഗ്ലാദേശിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞു. ഓഗസ്റ്റില്‍, മോഷ്ടിക്കുമ്പോള്‍ പിടിക്കപ്പെടുകയും വേര്‍ളി റെസ്റ്റോറന്റിലെ ജോലി അവസാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് താനെ റസ്റ്റോറന്റില്‍ ഒരു ചെറിയ ജോലി കണ്ടെത്തിയത്. ഇതു നഷ്ടമായതോടെയാണ് സമ്പന്നനായ ഒരാളില്‍ നിന്ന് മോഷ്ടിച്ച്, രോഗിയായ അമ്മയെ സഹായിക്കാന്‍ കൊള്ളയുമായി ബംഗ്ലാദേശിലേക്ക് രക്ഷപ്പെടുക എന്ന പദ്ധതി തയാറാക്കിയത്.

മുംബൈയിലെ ബാന്ദ്ര ഏരിയയിലെ സെയ്ഫിന്റെ കെട്ടിടത്തിന്റെ കോമ്പൗണ്ട് മതില്‍ ചാടിയാണ് പ്രതി അകത്ത് പ്രവേശിച്ചത്. ആ സമയത്ത് സുരക്ഷാ ഗാര്‍ഡുകള്‍ ഉറങ്ങുകയായിരുന്നു. തുടര്‍ന്ന് എമര്‍ജന്‍സ് എക്സിറ്റിന്റെ പടികള്‍ കടന്ന് സെയ്ഫിന്റെ ഫ്ളാറ്റില്‍ എത്തി. മോഷണശ്രമത്തിനിടെ സെയ്ഫ് അടക്കം ആള്‍ക്കാര്‍ ഉണര്‍ന്നതോടെ സ്വയംപ്രതിരോധത്തിനായി സെയ്ഫിനെ ആക്രമിച്ചെന്നാണ് പ്രതിയുടെ മൊഴി. ഞായറാഴ്ച മുംബൈയിലെ കോടതി പ്രതിയെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

അതേസമയം അക്രമിയുടെ കുത്തേറ്റ് ആശുപത്രിയില്‍ ചികിതസയില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് താരത്തെ ഡിസ്ചാര്‍ജ് ചെയ്തത്. ഇനി വീട്ടില്‍ വിശ്രമിക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ഗേശം ജനുവരി 16-ന് രാത്രിയാണ് സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടത്. ആറോളം കുത്തുകളേറ്റ സെയ്ഫ് അലി ഖാന്റെ സമയോചിത നീകത്തില്‍ പരിക്കിലെ കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിച്ചു.

താരങ്ങളായ ഷാരൂഖ് ഖാന്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, സോഹ അലി ഖാന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി സെയ്ഫ് അലി ഖാനെ സന്ദര്‍ശിച്ചിരുന്നു.

അതിനിടെ സംഭവത്തില്‍ അറസ്റ്റിലായ ബംഗ്ലാദേശി സ്വദേശി ഷരീഫുള്‍ ഇസ്ലാമിനെ തെളിവെടുപ്പിനായി നടന്റെ വീട്ടിലെത്തിച്ചു. ഇന്നലെ രാത്രി വൈകിയാണ് മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള സെയ്ഫ് അലി ഖാന്റെ പതിനൊന്നാം നിലയിലുള്ള ഫ്ലാറ്റില്‍ കൊണ്ടുപോയത്. കെട്ടിടത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നായി കുറഞ്ഞത് 19 വിരലടയാളങ്ങള്‍ ശേഖരിച്ചതായാണ് വിവരം.

വിജയ് ദാസ് എന്ന് പേരുമാറ്റി അനധികൃതമായി ഇന്ത്യയില്‍ തങ്ങുകയായിരുന്ന ഷരീഫുള്‍ ഇസ്ലാം ബംഗ്ലാദേശിലെ ഝലോകതി ജില്ല സ്വദേശിയാണ്. ഇയാള്‍ അഞ്ച് മാസത്തിലേറെയായി മുംബൈയില്‍ സ്ഥിരതാമസമാക്കിയിരുന്നു. ഒരു ഹൗസ് കീപ്പിംഗ് ഏജന്‍സിയുടെ കീഴിലായിരുന്നു ജോലി ചെയ്തിരുന്നത്.

ഇന്ത്യയില്‍ കഴിഞ്ഞത് വിജയ് ദാസ് എന്ന പേരിലാണ്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണ്. ഞായറാഴ്ച ബാന്ദ്രയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഇയാളെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

 

Saif Ali Khan