മുൻക്രിക്കറ്റ് താരം സലിൽ അങ്കോളയുടെ മാതാവ് കൊല്ലപ്പെട്ടു; മരണത്തിൽ ദുരൂഹത

പുണെയിലെ പ്രഭാത് റോഡിലെ ഫ്ലാറ്റിൽ വെള്ളിയാഴ്ച കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

author-image
Vishnupriya
New Update
ar

പുണെ: മുൻ ക്രിക്കറ്റ് താരവും ചലച്ചിത്രതാരവുമായ സലിൽ അങ്കോളയുടെ മാതാവ് മാലാ അശോക് അങ്കോള (77) ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. പുണെയിലെ പ്രഭാത് റോഡിലെ ഫ്ലാറ്റിൽ വെള്ളിയാഴ്ച കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

അന്തരിച്ച മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ അശോക് അങ്കോളയാണ് ഭർത്താവ്. കറിക്കത്തി കൊണ്ട് കഴുത്ത് മുറിച്ചനിലയിലാണ് മാലാ അശോകിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിനടുത്ത് നിന്ന് ഒരു സ്ക്രൂ ഡ്രൈവർ കണ്ടെത്തിയിട്ടുണ്ട്.

ഫ്ലാറ്റിൽ തനിച്ച് താമസിച്ചു വരികയായിരുന്നു ഇവർ. സംഭവസ്ഥലത്ത് ബലംപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

salim ankola mother death