സല്‍മാന്‍ ഖാന് വധഭീഷണി: ബാന്ദ്ര സ്വദേശി അറസ്റ്റില്‍

രണ്ടുകോടി രൂപ നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന ഭീഷണി സന്ദേശം മുംബൈ ട്രാഫിക് പോലസിനാണ് ലഭിച്ചത്.

author-image
Vishnupriya
New Update
salmankhan

മുംബൈ: ബോളിവുഡ് നടൻ സല്‍മാന്‍ ഖാനെതിരെ കഴിഞ്ഞ ദിവസം വധഭീഷണി ഉയര്‍ന്ന സംഭവത്തില്‍ മുംബൈ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മൊഹമ്മദ് മുസ്തഫയാണ് ബുധനാഴ്ച അറസ്റ്റിലായത്. രണ്ടുകോടി രൂപ നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന ഭീഷണി സന്ദേശം മുംബൈ ട്രാഫിക് പോലസിനാണ് ലഭിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് സല്‍മാന്‍ ഖാനെയും ബാന്ദ്ര ഈസ്റ്റ് എംഎല്‍എ സീഷന്‍ സിദ്ദീഖിയെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ നോയിഡ സ്വദേശിയായ ഗുഫ്റാന്‍ ഖാനെന്ന ടാറ്റു ആര്‍ട്ടിസ്റ്റിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ 12 ന് വെടിയേറ്റു മരിച്ച മുന്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദീഖിയുടെ മകനാണ് സീഷാന്‍ സിദ്ദീഖി.

dead threat salmankhan