/kalakaumudi/media/media_files/2025/05/22/deED3hZFffx7yUGH5MNV.jpg)
മുംബൈ:കഴിഞ്ഞദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് ബോളിവുഡ് താരം സൽമാൻഖാന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന ഇഷാ ഛബ്രിയ(30) എന്ന മോഡൽ പിടിയിലാകുന്നത്.
സൽമാൻ ഖാന്റെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് ഇവർ പ്രവേശിച്ചത്. കൂടാതെ ജിതേന്ദ്ര കുമാർ സിംഗ് (23) എന്ന യുവാവും ഇതിനോടപ്പം അറസ്റ്റിൽ ആയതായാണ് വിവരം.
എന്നാൽ സൽമാൻ ഖാൻ ക്ഷണിച്ചതനുസരിച്ചാണ് താൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞതായാണ് വിവരം. സൽമാന്റെ ഫ്ലാറ്റിന്റെ വാതിലിൽ മുട്ടിയപ്പോൾ താരത്തിന്റെ കുടുംബാംഗങ്ങളിൽ ഒരാളാണ് വാതിൽ തുറന്നതെന്നും അവർ മൊഴിനൽകിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
