സല്‍മാന്റെ വീട് ആക്രമിച്ച കേസ്; മരിച്ച പ്രതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വെടിവെപ്പിനായി ഉപയോഗിച്ച തോക്ക് കൈമാറിയ  അനുജ് ഥാപന്‍ ലോക്കപ്പില്‍ തൂങ്ങി മരിച്ചത് തന്നെയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

author-image
anumol ps
New Update
salman khan

സല്‍മാന്‍ ഖാന്‍

 

 

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബൈയിലെ വീട് ആക്രമിച്ച കേസിലെ പ്രതി മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വെടിവെപ്പിനായി ഉപയോഗിച്ച തോക്ക് കൈമാറിയ  അനുജ് ഥാപന്‍ ലോക്കപ്പില്‍ തൂങ്ങി മരിച്ചത് തന്നെയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അനുജ് ലോക്കപ്പിലെ ശുചിമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. പൊലീസ് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

salman khan house attack case