'സി.ബി.ഐയുടെയും ഇ.ഡിയുടെയും ആവശ്യമില്ല,രണ്ടും അടച്ചുപൂട്ടണം': അഖിലേഷ് യാദവ്

ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ മാത്രമാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.നോട്ടുനിരോധന സമയത്ത് നടന്ന പിഴവുകളെ കുറിച്ച് ഈ അന്വേഷണ ഏജൻസികൾ അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

author-image
Greeshma Rakesh
Updated On
New Update
akhilesh

samajwadi party leader akhilesh yadav

Listen to this article
0.75x 1x 1.5x
00:00 / 00:00

ലഖ്നോ: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും ആവശ്യമില്ലെന്നും അടച്ചുപൂട്ടണമെന്നും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഇൻഡ്യ സഖ്യത്തിന് മുന്നിൽ ഈ നിർദേശം  വെക്കുമെന്നും അഖിലേഷ് പറഞ്ഞു.

''സി.ബി.ഐയും ഇ.ഡിയും അടച്ചുപൂട്ടണം. നിങ്ങളെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിനെയും ആ രീതിയിൽ കൈകാര്യം ചെയ്യണം. നമുക്കെന്തിനാണ് സി.ബി.ഐ. എല്ലാ സംസ്ഥാനത്തും അഴിമതി വിരുദ്ധ വകുപ്പുകളുണ്ട്.ആവശ്യമെങ്കിൽ അത് ഉപയോഗിക്കണം- അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. 

ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ മാത്രമാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.നോട്ടുനിരോധന സമയത്ത് നടന്ന പിഴവുകളെ കുറിച്ച് ഈ അന്വേഷണ ഏജൻസികൾ അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ഉത്തർപ്രദേശിൽ ഏഴുഘട്ടങ്ങളായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യനാലുഘട്ടങ്ങളും പൂർത്തിയായി. അടുത്ത ഘട്ടം മേയ് 20നാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ 88ൽ 62സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. സമാജ്‍വാദി പാർട്ടിക്ക് അഞ്ചും മായാവതിയുടെ ബി.എസ്.പിക്ക് 10 ഉം സീറ്റുകൾ ലഭിച്ചു.





SIMILAR NEWS

cbi enforcement directorate AKHILESH YADAV loksabha elelction 2024 BJP