തീരമേഖലയിലെ മലിനീകരണം കുറയ്ക്കാൻ ഇനിമുതൽ സമുദ്രപ്രതാപ്

കോസ്റ്റ് ഗാർഡിന്റെ ഏറ്റവും വലിയ കപ്പലാണിത്. 60% സാമഗ്രികളും ഇന്ത്യയിൽ നിന്നുതന്നെ കണ്ടെത്തി നിർമ്മിച്ച കപ്പൽ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലെ ശക്തമായ ചുവടുവയ്പാണിതെന്നു മന്ത്രി പറഞ്ഞു

author-image
Devina
New Update
samudra

പനാജി: തീരമേഖലയിലെ മലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ തീരസേന തദ്ദേശീയമായി നിർമ്മിച്ച ആദ്യ മലിനീകരണ നിയന്ത്രണ കപ്പൽ ആയ സമുദ്ര പ്രതാപ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കമ്മിഷൻ   ചെയ്തു.

 കോസ്റ്റ് ഗാർഡിന്റെ ഏറ്റവും വലിയ കപ്പലാണിത്. 60% സാമഗ്രികളും ഇന്ത്യയിൽ നിന്നുതന്നെ കണ്ടെത്തി നിർമ്മിച്ച കപ്പൽ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലെ ശക്തമായ ചുവടുവയ്പാണിതെന്നു മന്ത്രി പറഞ്ഞു.

ഗോവ ഷിപ്പ്‌യാഡ് നിർമിച്ച ഈ കപ്പലിന് 4200 ടൺ ഭാരവും 114.5 മീറ്റർ നീളവുമുണ്ട്.

 എണ്ണചോർച്ച കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള സംവിധാനങ്ങളുണ്ട്.

 ശ്രേണിയിലെ രണ്ടാമത്തെ കപ്പൽ ഗോവ കപ്പൽ ശാലയിൽ നിർമ്മാണത്തിലാണ്.


ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർസിങ്, കോസ്റ്റ്ഗാർഡ് ഡയറക്ടർ ജനറൽ പരമേഷ് ശിവമണി തുടങ്ങിയവർ പങ്കെടുത്തു.