/kalakaumudi/media/media_files/2025/04/08/WvhxqlRcQKigdxZwgohL.jpg)
ഹെല്‍സിങ്കി: 2018ല്‍ ആലപ്പുഴ സ്വദേശിനിക്ക് വീസ നൽകാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ സനല്‍ ഇടമറുകിനെ പോളണ്ടില്‍ വച്ച് അറസ്റ്റു ചെയ്തു. കേസിനാസ്പദമായി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ സനലിനെതിരെ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
പോളണ്ടിലെ വാര്‍സോ മോഡ്ലിന്‍ വിമാനത്താവളത്തില്‍വെച്ച് മാര്‍ച്ച് 28-ാം തീയതി സനലിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തെന്നാണ് ഫിന്‍ലന്‍ഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ അറസ്റ്റിലായതായി ഫിന്‍ലന്‍ഡിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു.
2012 മുതല്‍ ഫിന്‍ലന്‍ഡില്‍ സ്ഥിരതാമസമാക്കിയ സനല്‍ രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായാണ് പോളണ്ടിലെത്തിയത്. മതനിന്ദാ കേസിലാണ് സനല്‍ ഇന്ത്യ വിട്ടു പോയത്. എന്നാല്‍ ഇന്ത്യയുടെ നിര്‍ദേശപ്രകാരം ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് സനല്‍ ഇടമുറകിനെ പോളണ്ടില്‍ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.