സന്ദീപ് ഘോഷ് മൃതദേഹക്കടത്തിനും കൂട്ടുനിന്നു; മമതയുടെ രാജിക്ക് മുറവിളി

സംഭവത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി മമത ബാനര്‍ജിക്കാണെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. മമത ബാനര്‍ജി എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.

author-image
Prana
New Update
mamta
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. സംഭവത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി മമത ബാനര്‍ജിക്കാണെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. മമത ബാനര്‍ജി എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. 'സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. അതുകൊണ്ടാണ് എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷയ്ക്ക് വേണ്ടി പുതിയ നിയമം ഉണ്ടാക്കാന്‍ കേന്ദ്രത്തോട് കഴിഞ്ഞ ദിവസവും പാര്‍ട്ടി ആവശ്യപ്പെട്ടത്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരാത്തത്. ഇത് പുതിയ ആവശ്യമല്ല. ഒരുപാട് കാലമായി ഈ ആവശ്യം ആവര്‍ത്തിക്കുന്നു. എന്ത് സംഭവിച്ചാലും മമത ബാനര്‍ജി മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കണം,' അദ്ദേഹം പറഞ്ഞു.

മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് അധ്യക്ഷന്‍ സുകന്ദ മജുംദാറിന്റെ നേതൃത്വത്തില്‍ ബിജെപിയും പ്രതിഷേധം സംഘടിപ്പിച്ചു. മമതയുടെ രാജിയാണ് തങ്ങളുടെ ആവശ്യമെന്നും പ്രതിഷേധം സെപ്റ്റംബര്‍ അഞ്ച് വരെ നീളുമെന്നും അദ്ദേഹം പറഞ്ഞു. ''മമത ബാനര്‍ജിയുടെ ബംഗാള്‍ സര്‍ക്കാരിലും പൊലീസ് കമ്മീഷണറിലും സുപ്രീം കോടതിക്ക് വിശ്വാസമില്ലെന്ന് കഴിഞ്ഞ ദിവസത്തെ വിധിയിലൂടെ വ്യക്തമാണ്. മമതയുടെ നേതൃത്വത്തിലുള്ള സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുകയാണ്,' സുകന്ദ പറഞ്ഞു.

എന്നാല്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ പിസിസി അധ്യക്ഷന്‍ അബ്ദുല്‍ മന്നന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രദീപ് ഭട്ടാചാര്യ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് പൊലീസ് ഹെഡ്ക്വാര്‍ട്ടേര്‍സിനടുത്തുള്ള സെന്ററല്‍ അവന്യൂവില്‍ തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആര്‍ജി കര്‍ ആശുപത്രിയില്‍ പ്രിന്‍സിപ്പാളായിരുന്ന സമയത്ത് ഇദ്ദേഹം നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി സൂപ്രണ്ടായ അക്തര്‍ അലി കോടതിയെ സമീപിച്ചത്. സന്ദീപ് ഘോഷ് മൃതദേഹം വില്‍ക്കല്‍ അടക്കം നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിട്ടുണ്ടെന്നും അക്തര്‍ അലി ആരോപിക്കുന്നു. ബയോമെഡിക്കല്‍ മാലിന്യങ്ങളും മരുന്നുകളും ബംഗ്ലാദേശിലേക്ക് കടത്തിയിട്ടുണ്ടെന്നും അക്തര്‍ പറഞ്ഞു. അവകാശികളില്ലാത്ത മൃതദേഹങ്ങളും പ്രിന്‍സിപ്പാള്‍ കടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് ഘോഷിനെതിരെ കഴിഞ്ഞ വര്‍ഷം ബംഗാള്‍ സര്‍ക്കാരില്‍ പരാതി നല്‍കിയിരുന്നുവെന്ന് അലി നേരത്തെ പറഞ്ഞിരുന്നു.

mamta banerjee Kolkata's RG Kar Hospital