/kalakaumudi/media/media_files/5ZNgFay5OdV7E1l2PJch.jpg)
സഞ്ജയ് സിംഗ്
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി എഎപി നേതാവ് സഞ്ജയ് സിങ്. അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനായി ബിജെപിയിലെ ഉന്നത നേതാക്കൾ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ആറുമാസം ജയിലിലായിരുന്നു സഞ്ജയ് സിങ്.
കേജ്‌രിവാളിനെതിരെ മൊഴി നൽകാൻ രാഘവ് മകുന്ദയെ പ്രേരിപ്പിച്ചെന്നും മൊഴി നൽകിയതിനു പകരമായി രാഘവിന്റെ പിതാവ് മകുന്ദ റെഡ്ഡിക്ക് തിരഞ്ഞെടുപ്പിൽ എൻഡിഎ സീറ്റ് നൽകിയെന്നും സഞ്ജയ് ആരോപിച്ചു. സെപ്റ്റംബർ 16ന് മകുന്ദ റെഡ്ഡിയെ ഇഡി ആദ്യം ചോദ്യം ചെയ്തപ്പോൾ അയാൾ സത്യം പറഞ്ഞിരുന്നു. കേജ്‌രിവാളിനെ കണ്ടോയെന്ന ഇഡിയുടെ ചോദ്യത്തിന് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനായി കേജ്‌രിവാളിനെ കണ്ടെന്നാണ് അദ്ദേഹം മൊഴി നൽകിയത്.തുടർന്ന് മകുന്ദയുടെ മകൻ അറസ്റ്റിലായി. മകൻ അഞ്ചുമാസം ജയിലിൽ കഴിഞ്ഞു . ഇതോടെ മകുന്ദ മൊഴിമാറ്റി പറഞ്ഞു എന്നാണ് സഞ്ജയ് പറയുന്നത്. അഞ്ചുമാസത്തെ ജയിൽ വാസത്തെ തുടർന്ന് കേജ്‌രിവാളിനെതിരെ രാഘവ് മൊഴി നൽകിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മകുന്ദ റെഡ്ഡിയുടെ ചിത്രവും സഞ്ജയ്സിംഗ് പങ്കുവച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
