/kalakaumudi/media/media_files/2026/01/16/samson-2026-01-16-11-04-05.jpg)
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ക്കു മറുപടി നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. 'ഇത്തവണ സഞ്ജു സാംസണ്‍ ബിജെപിക്കു വേണ്ടി മത്സരിക്കുന്നുണ്ടെന്ന് കേട്ടല്ലോ' എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, 'എന്നോട് ആരും ചോദിച്ചിട്ടില്ല, എനിക്കൊന്നുമറിയില്ല' എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഡല്‍ഹിയില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയ്ക്ക് ഈ മാസം അന്തിമരൂപമാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 6570 പേരാണ് പട്ടികയിലുണ്ടാവുക. 30നു മുന്‍പ് ഇത് ഡല്‍ഹിയിലേക്ക് അയയ്ക്കും. വികസനത്തിന്റെ രാഷ്ട്രീയമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പല സെലിബ്രറ്റി സ്ഥാനാര്‍ഥികളെയും ബിജെപി പരീക്ഷിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കൊപ്പമാണ് സഞ്ജു സാംസന്റെ പേരും ഉയര്‍ന്നത്. എന്നാല്‍
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഇതു നിഷേധിക്കുകയായിരുന്നു. നടന്‍ ഉണ്ണി മുകുന്ദന്റെ പേരും നേരത്തെ ഉയര്‍ന്നുവന്നിരുന്നു. പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉണ്ണി മുകുന്ദനെ പരിഗണിക്കുന്നെന്നായിരുന്നു റിപ്പോര്‍ട്ട്.
അതേസമയം, ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് സഞ്ജു സാംസണ്‍. 21നാണ് ട്വന്റി20 പരമ്പര ആരംഭിക്കുന്ന. 31നു പരമ്പരയിലെ അവസാന മത്സരം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ്. ഇതിനുശേഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും സഞ്ജു അംഗമാണ്. കഴിഞ്ഞദിവസം തിരുവനന്തപുരം വിഴിഞ്ഞത്ത് നടന്ന പരിപാടിയില്‍ സഞ്ജു പങ്കെടുത്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
