/kalakaumudi/media/media_files/2025/09/21/santhoshkumar-2025-09-21-10-58-12.jpg)
ദില്ലി: സിപിഐയുടെ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം. ചണ്ഡീഗഡിൽ രാവിലെ 11 മണിക്ക് റാലിയോടെ ആണ് പാർട്ടി കോൺഗ്രസിന് തുടക്കം ആവുന്നത്.
റാലിക്ക് ശേഷം ഇന്ന് വൈകീട്ട് ദേശീയ എക്സിക്യൂട്ടിവ്, ദേശീയ കൗൺസിൽ യോഗങ്ങൾ ചേരും. നാളെ പ്രതിനിധി സമ്മേളനത്തിൻ്റെ ഉൽഘാടനത്തിൽ സിപിഎം ജന സെക്രട്ടറി എംഎ ബേബി അടക്കം വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പങ്കെടുക്കും.
ജന സെക്രട്ടറി സ്ഥാനത്ത് ഡി രാജ തുടരുമോ എന്നതിൽ ഇന്നും നാളെയുമായി നേതാക്കൾക്ക് ഇടയിൽ ആശയവിനിമയം നടന്നേക്കും.
സിപിഐയുടെ ഭാവി മുന്നിൽ കണ്ടുള്ള നിർണായക തീരുമാനങ്ങൾ ഇരുപത്തഞ്ചാം പാർട്ടി കോൺ​ഗ്രസിലുണ്ടാകുമെന്ന് സന്തോഷ് കുമാർ എം.പി. കേരളത്തിൽനിന്നടക്കം അനുഭവ സമ്പത്തുള്ള നേതാക്കൾ കേന്ദ്ര സെക്രട്ടേറിയേറ്റിലേക്കെത്തും.
കേരളത്തിലെ സർക്കാറിന്റെ പ്രവർത്തനങ്ങളടക്കം സമ്മേളനത്തിൽ വിലയിരുത്തപ്പെടുമെന്നും വിമർശനങ്ങളെ ഭയക്കുന്നില്ലെന്നും സന്തോഷ് കുമാർ പറഞ്ഞു.