പാക് ജയിലില്‍ മരിച്ച ഇന്ത്യന്‍ പൗരന്‍ സരബ്ജിത്തിന്റെ കൊലയാളി കൊല്ലപ്പെട്ടു

ഞായറാഴ്ച ലഹോറിലെ ഇസ്‌ലാംപുര പ്രദേശത്ത് ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് അമീര്‍ സര്‍ഫറാസിനെ വെടിവയ്ക്കുകയായിരുന്നു

author-image
Rajesh T L
New Update
sarabjith
Listen to this article
0.75x1x1.5x
00:00/ 00:00

ലഹോര്‍: പാകിസ്ഥാനിലെ ജയിലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങ്ങിന്റെ കൊലയാളികളില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. അമീര്‍ സര്‍ഫറാസ് ആണ് കൊല്ലപ്പെട്ടു. 

ഞായറാഴ്ച ലഹോറിലെ ഇസ്‌ലാംപുര പ്രദേശത്ത് ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് അമീര്‍ സര്‍ഫറാസിനെ വെടിവയ്ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ലഷ്‌കറെ തയിബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ അനുയായിയാണ് അമീര്‍ സര്‍ഫറാസ്. 

2013 മേയ് രണ്ടിനാണ് ലഹോറിലെ ജിന്ന ആശുപത്രിയില്‍ വച്ച് സരബ്ജിത് സിങ്ങ് (49) മരിച്ചത്. ലഹോറിലെ വന്‍ സുരക്ഷയിലുള്ള കോട്ട് ലഖ്പത് ജയിലില്‍ വച്ച് അമീര്‍ സര്‍ഫറാസ് അടക്കമുള്ള സഹതടവുകാരുടെ ക്രൂരമായ ആക്രമണത്തിന് സരബ്ജിത് സിങ് ഇരയായിരുന്നു. തുടര്‍ന്ന് ഒരാഴ്ചയോളം സരബ്ജിത് സിങ് കോമയിലായിരുന്നു. 2018 ഡിസംബറില്‍ സര്‍ഫറാസിനെ ലഹോറിലെ കോടതി മോചിപ്പിച്ചിരുന്നു.

1990ല്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നടന്ന ബോംബ് ആക്രമണങ്ങളില്‍ സരബ്ജിത് സിങ്ങിന് പങ്കുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. എന്നാല്‍, സരബ്ജിത്ത് നിരപരാധിയാണെന്ന് വ്യക്തമാക്കി ഇന്ത്യയും സരബ്ജിത്തിന്റെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. 

india sarabjit singh pakistan