/kalakaumudi/media/media_files/2025/04/04/vHvYrfwLAR96rVKrRpZC.jpg)
താനെ:മുംബൈ സാരഥി തിയറ്റേഴ്സിന്റെ 12- മത് നാടകം ഏപ്രിൽ 27 ന് ഡോംബിവ്‌ലി ഈസ്റ്റിലുള്ള സാവിത്രിഭായിഫുലെ ഹാളിൽ വച്ച് രാവിലെ10 മണിക്ക് സിനിമ നാടക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആദ്യ അവതരണത്തിനു തിരി തെളിയും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി സാരഥി തിയറ്റേഴ്‌സ് മുംബൈ നാടകരംഗത്ത് സജീവമാണ്.മുംബൈ മലയാള നാടക വേദിയിലെ പ്രമുഖരോടൊപ്പം പുതു തലമുറക്കാരും അഭി നേതാക്കളായി എത്തുന്ന കു ട്ടിച്ചാത്തൻ തങ്ങളുടെ മുൻ നാടകങ്ങളെപ്പോലെതന്നെ മുംബൈ നാടകപ്രേമികൾക്ക് പുതിയൊരു അനുഭവമായി രിക്കുമെന്ന വിശ്വാസത്തിൽ കൂടിയാണ് സാരഥി തിയറ്റേഴ്സിന്റെ സാരഥികളായ കലാ ഭവൻ പ്രമോദ് എന്ന പ്രമോദ് പണിക്കരും ഒരു അഭിനേതാ വുകൂടിയായ റിഥം സന്തോഷ് എന്ന സന്തോഷ് കുമാറും. ടിക്കറ്റോ പ്രവേശനഫീസോ ഈടാക്കാതെ തങ്ങളുടെ ഇതുവരെയുള്ള എല്ലാ നാടകങ്ങളുടെയും അരങ്ങിലെ ആദ്യ അവതരണം സൗജന്യ മായി നടത്താറുള്ള ഒരു കീഴ്‌വഴക്കവും സാരഥി കാത്തു സൂക്ഷിക്കുന്നുണ്ട്.