/kalakaumudi/media/media_files/2025/08/05/sathyapal-2025-08-05-14-06-16.jpg)
ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് (79) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പുല്‍വാമയില്‍ 2019 ഫെബ്രുവരിയില്‍ 40 സിആര്‍പിഎഫ് സേനാംഗങ്ങളുടെ മരണത്തിന് കാരണമായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ സത്യപാല്‍ മാലിക് രംഗത്തെത്തിയിരുന്നു. പുല്‍വാമ ആക്രമണം നടക്കുമ്പോള്‍ കശ്മീര്‍ ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്.
കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണ് ആക്രമണത്തിനു കാരണമെന്നും അക്കാര്യം മോദിയോടു ചൂണ്ടിക്കാട്ടിയപ്പോള്‍ തല്‍ക്കാലം മിണ്ടാതിരിക്കാനാണു മറുപടി ലഭിച്ചതെന്നും സത്യപാല്‍ ആരോപിച്ചിരുന്നു.