/kalakaumudi/media/media_files/2025/01/17/vWHz64Jr2F4m4vxojsYJ.jpg)
Supreme Court of India
ജ്യുഡീഷ്യറിയിലെ സുതാര്യതയും സത്യസന്ധതയും പൊതുജനങ്ങളെ ബോധ്യപ്പെടുത്താനായി ഇനിമുതല്‍ തങ്ങളുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഒരുങ്ങി സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതിനു പിന്നാലെയാണ് ഈ നടപടി.
ഏപ്രില്‍ ഒന്നിനു നടന്ന ഫുളള് കോര്‍ട്ട് യോഗത്തിലാണ് തീരുമാനം.