/kalakaumudi/media/media_files/2025/04/03/ny4JTgjvn3vmiBNauxVU.jpg)
ന്യൂഡല്‍ഹി : ബംഗാളിലെ ഇരുപത്തി അയ്യായിരത്തിലധികം അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം റദ്ദാക്കി സുപ്രീം കോടതി. ബംഗാള്‍ സ്‌കൂള്‍ സര്‍വീസസ് കമ്മിഷന്‍ നിയമന കുംഭകോണത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. നേരത്തേ നിയമനം റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവാണ് ഇന്ന് സുപ്രീം കോടതി ശരിവച്ചത്. ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനു കനത്ത തിരിച്ചടിയാണു കോടതി വിധി.
ശൂന്യമായ ഒഎംആര്‍ ഷീറ്റുകള്‍ സമര്‍പ്പിച്ച് നിയമവിരുദ്ധമായി ഇവര്‍ നിയമിക്കപ്പെട്ടു എന്നാണ് ആരോപണം. അധ്യാപക നിയമന കേസില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി ഉള്‍പ്പെടെ നിരവധി തൃണമൂല്‍ നേതാക്കളും മുന്‍ ഉദ്യോഗസ്ഥരും ജയിലിലാണ്. ബിജെപി നേതാക്കള്‍ ജുഡീഷ്യറിയെയും വിധിന്യായങ്ങളെയും സ്വാധീനിച്ചാണു കോടതി വിധി സമ്പാദിച്ചത് എന്നായിരുന്നു ഹൈക്കോടതി ഉത്തരവ് പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞത്.