Scam in conduction of NEET UG in Haryana, Bihar Gujarat
നീറ്റ് പരീക്ഷ ക്രമക്കേടിലെ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപിച്ച് ബീഹാര്‍ പോലീസ്. ബീഹാറിനു പുറമേ ഗുജറാത്ത് ,യുപി എന്നീ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.ബീഹാറില്‍ നിന്നും അറസ്റ്റിലായ വിദ്യാര്‍ഥികളില്‍ നിന്നും കത്തിച്ച ചോദ്യപേപ്പറുകള്‍ ,ഒഎംആര്‍ ഷീറ്റുകള്‍ തുടങ്ങിയവ പോലീസ് കണ്ടെടുത്തിരുന്നു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന് വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ ബീഹാര്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ് വിവരം.ഇന്നലെ ക്രമക്കേട് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചിരുന്നു. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കരുതെന്നും നീറ്റ് ,നെറ്റ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കിയിരുന്നു.