അപകടത്തിൽപെട്ട ബസ്
ചണ്ഡിഗഡ്: ഹരിയാനയിൽ സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് എട്ടു കുട്ടികൾക്കു ദാരുണാന്ത്യം. ഹരിയാന മഹേന്ദ്രഘട്ടിലാണ് അപകടം നടന്നത്. സംഭവത്തിൽ ഇരുപതിലേറെ പേർക്കു പരുക്കേറ്റു. ജിഎൽ പബ്ലിക് സ്കൂളിൻറെ ബസാണ് മറിഞ്ഞത്. അപകട സമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന് സംശയിക്കുന്നതായി ജില്ലാ എജ്യുക്കേഷൻ ഓഫിസർ പറഞ്ഞു.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റ 12 കുട്ടികളെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽപെട്ട ബസിൻറെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 2018ൽ അസാധുവായതാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .