കേരളതീരത്തെ കടല്‍മണല്‍ ഖനനം ; നടപടികളുമായി കേന്ദ്രം മുന്നോട്ട്

ഈ മാസം 28 നാണ് നിരക്കും വ്യവസ്ഥകളും അറിയിച്ചുകൊണ്ട് ടെന്‍ഡര്‍ രേഖകള്‍ തിരികെ നല്‍കേണ്ട അവസാന തീയതി.

author-image
Sneha SB
New Update
SAND

ന്യൂഡല്‍ഹി :  കേരളതീരത്തെ കടല്‍മണല്‍ ഖനനത്തിനുള്ള ടെന്‍ഡര്‍ നടപടികളുമായി കേന്ദ്രം മുന്നോട്ട്. ലേലത്തില്‍ പങ്കെടുക്കാന്‍ ടെന്‍ഡര്‍ രേഖകള്‍ വാങ്ങുന്നതിനുള്ള അവസാന തീയതി 15ന് അവസാനിച്ചു.ഈ മാസം 28 നാണ് നിരക്കും വ്യവസ്ഥകളും അറിയിച്ചുകൊണ്ട് ടെന്‍ഡര്‍ രേഖകള്‍ തിരികെ നല്‍കേണ്ട അവസാന തീയതി.യോഗ്യതയുള്ളവരെ ഓഗസ്റ്റ് 21നും സെപ്റ്റംബര്‍ രണ്ടിനുമിടയ്ക്കു തിരഞ്ഞെടുക്കും. സെപ്റ്റംബര്‍ എട്ടിനകം തിരഞ്ഞെടുത്ത കമ്പനിയെ പ്രഖ്യാപിക്കും.കേരളത്തിനു പുറമേ ഗുജറാത്തിലെ പോര്‍ബന്തറിലും നിക്കോബാര്‍ ദ്വീപുകളിലും ലേല നടപടികള്‍ പുരോഗമിക്കുകയാണ്.ഇന്ത്യന്‍ കമ്പനികളുടെ ഉപ സ്ഥാപനങ്ങള്‍ക്കു പുറമേ വിദേശ കമ്പനികളുടെ ഉപകമ്പനികള്‍ക്കും ലേലത്തില്‍ പങ്കെടുക്കാനാകും വിധം ചട്ടഭേദഗതി വരുത്തിയിട്ടുണ്ട്.

 

kerala coast