വിപണിയിലെ പ്രകടനം വിലയിരുത്താൻ സ്വതന്ത്ര ഏജൻസിയുമായി സെബി

 മുൻകാല പ്രകടനം സ്വതന്ത്രമായി പരിശോധിച്ച് പ്രകടന റിപ്പോർട്ടിങ്ങിൽ വിശ്വാസ്യതയും സുതാര്യതയും സ്ഥിരതയും കൊണ്ടുവരാൻ ലക്ഷ്യമിട്ട് പാസ്റ്റ് റിസ്‌ക് ആൻഡ് റിട്ടേൺ വേരിഫിക്കേഷൻ ഏജൻസിക്കാണ് (പാർവ-പിഎആർആർവിഎ) തുടക്കമിട്ടിരിക്കുന്നത്

author-image
Devina
New Update
SEBI

മുംബൈ: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നേട്ടം വാഗ്ദാനം ചെയ്തുള്ള നിക്ഷേപപദ്ധതികൾ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് പുതിയ ഏജൻസിക്ക് തുടക്കമിട്ട് സെബി.

 മുൻകാല പ്രകടനം സ്വതന്ത്രമായി പരിശോധിച്ച് പ്രകടന റിപ്പോർട്ടിങ്ങിൽ വിശ്വാസ്യതയും സുതാര്യതയും സ്ഥിരതയും കൊണ്ടുവരാൻ ലക്ഷ്യമിട്ട് പാസ്റ്റ് റിസ്‌ക് ആൻഡ് റിട്ടേൺ വേരിഫിക്കേഷൻ ഏജൻസിക്കാണ് (പാർവ-പിഎആർആർവിഎ) തുടക്കമിട്ടിരിക്കുന്നത്.


എൻഎസ്ഇയും കെയർ റേറ്റിങ്‌സുംചേർന്ന് രൂപം നൽകിയ പാർവ എൻഎസ്ഇയിൽ നിന്നുള്ള മുൻകാല വിവരങ്ങളാകും വെരിഫിക്കേഷനായി ഉപയോഗിക്കുക.

ഓഹരി വിപണിയിലെ പ്രകടനം വിലയിരുത്തുന്നതിനുള്ള സ്വതന്ത്ര ഏജൻസിയായിരിക്കുമിത്.

 രജിസ്റ്റർ ചെയ്യാത്ത ഫിൻഫ്‌ളുവൻസർമരുടെ പ്രലോഭന പരമായ വാഗ്ദാനങ്ങളിൽ നിന്ന് നിക്ഷേപകരെ സംരക്ഷിക്കാനും സ്ഥിരികരിക്കാത്ത അവകാശവാദങ്ങൾ ഉന്നയിച്ച് നിക്ഷേപകരെ അംഗീകൃത സംവിധാനങ്ങളിൽ നിന്ന് അകറ്റുന്ന പ്രവണത ചെറുക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.


താത്പര്യമുള്ളവമാത്രം തിരഞ്ഞെടുത്ത് പ്രചരിപ്പിക്കുന്നത് തടയാനും മുൻകാല പ്രകടനം സുതാര്യമായ രീതിയിൽ സ്വതന്ത്രമായി പരിശോധിച്ച് ഉറപ്പുവരുത്താനും സംവിധാനം പ്രയോജനപ്പെടുമെന്ന് സെബി ചെയർമാൻ തുഹിൻ കാന്ത പാണ്‌ഡേ വ്യക്തമാക്കി.

 പെരുപ്പിച്ചതോ വ്യാജമായതോ ആയ നേട്ടക്കണക്കുകൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് സെബിയുടെ നീക്കം.