/kalakaumudi/media/media_files/2026/02/25/asok-2026-02-25-14-29-54.jpg)
ന്യൂഡൽഹി: ദേശീയ ധനസമ്പാദന പദ്ധതിയുടെ 2-ാം പതിപ്പിന്റെ ഭാഗമായി ഡൽഹിയിൽ ഐടിഡിസിയുടെ കീഴിലുള്ള പ്രശസ്തമായ ഹോട്ടൽ അശോകും ഹോട്ടൽ സമ്രാട്ടും സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുക്കും.
ഹോട്ടൽ അശോക് കൈമാറുമ്പോൾ 5 വർഷത്തിനകം 820 കോടി രൂപയും ഹോട്ടൽ സമ്രാട്ട് വഴി 380 കോടി രൂപയും സർക്കാരിന് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഉടമസ്ഥാവകാശം കൈമാറില്ലെങ്കിലും നടത്തിപ്പ് സ്വകാര്യകമ്പനികളായിരിക്കും.
ആദ്യപതിപ്പിൽ അശോക് സമ്രാട്ട് എന്നിവ അടക്കം ഐടിഡിസിയുടെ 8 ഹോട്ടലുകളാണ് സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പദ്ധതി മുന്നോട്ട് പോയിരുന്നില്ല.
ദേശീയ ധനസമ്പാദനപദ്ധതിയുടെ ഒന്നാംപതിപ്പിൽ 5.9 ലക്ഷം കോടി രൂപ ലക്ഷ്യമിട്ടെങ്കിലും ലഭിച്ചത് 5.3 ലക്ഷം കോടിയാണ്. രണ്ടാം പതിപ്പിൽ 16.72 ലക്ഷം കോടി രൂപയാണ് ലക്ഷ്യം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
