ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് സ്വദേശിയായ ശക്തിയാണ്

സിവില്‍ സര്‍വീസില്‍ ചേരാനുള്ള ആഗ്രഹത്തെ കുറച്ച്, മുമ്പ് ചാഹല്‍ അക്കാദമി നടത്തിയ മോക്ക് അഭിമുഖത്തില്‍ ശക്തി വെളിപ്പെടുത്തിയിയിരുന്നു. തന്റെ കുടുംബ പശ്ചാത്തലമാണ് സിവില്‍ സര്‍വീസിലേക്ക് തന്നെ ആകര്‍ഷിച്ചതെന്നാണ് അവള്‍ പറഞ്ഞത്.

author-image
Biju
New Update
ZDZG

ന്യൂഡല്‍ഹി: യുപിഎസ്സിയുടെ സിവില്‍ സര്‍വീസ് പരീക്ഷ ഫലം പുറത്തുവന്നപ്പോള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് സ്വദേശിയായ ശക്തിയാണ്. അവിടെ സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബിരുദത്തിനൊപ്പം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ (ബിഎച്ച്യു) നിന്ന് ബയോ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദവും നേടി. 2018-ല്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചു.

സിവില്‍ സര്‍വീസില്‍ ചേരാനുള്ള ആഗ്രഹത്തെ കുറച്ച്, മുമ്പ് ചാഹല്‍ അക്കാദമി നടത്തിയ മോക്ക് അഭിമുഖത്തില്‍ ശക്തി വെളിപ്പെടുത്തിയിയിരുന്നു. തന്റെ കുടുംബ പശ്ചാത്തലമാണ് സിവില്‍ സര്‍വീസിലേക്ക് തന്നെ ആകര്‍ഷിച്ചതെന്നാണ് അവള്‍ പറഞ്ഞത്.തന്റെ അച്ഛന്‍ പൊലീസിലാണ്, അദ്ദേഹം ജോലി ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തുടക്കത്തില്‍ അതൊരു ജോലി മാത്രമെന്ന് ഞാന്‍ കരുതി, പക്ഷേ പിന്നീട് ബിഎച്ച്യു ഹോസ്റ്റലില്‍ പഠിക്കുമ്പോഴാണ്, യൂണിഫോമിട്ട പൊലീസുകാരനോ, അതല്ലെങ്കില്‍ വെറും പൊലീസ് വാഹനമോ ഒരു വ്യക്തിക്ക് നല്‍കുന്ന സുരക്ഷിതത്വ ബോധം ഞാന്‍ മനസ്സിലാക്കി. 

ആ ഒരു ചെറിയ ശക്തിക്ക് ഒരാളില്‍ അത്ര വലിയ മാറ്റം വരുത്താന്‍ കഴിയുമെന്നും പൊതുസേവനം ജനങ്ങള്‍ക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നും മനസിലാക്കി.അങ്ങനെയാണ് താന്‍ ആദ്യം സര്‍ക്കാര്‍ സേവനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. എന്റെ കരിയര്‍ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കിയത് മാതാപിതാക്കളാണ്. സിവില്‍ സര്‍വീസ് തെരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ അവരോട് സംസാരിച്ചു. പിന്നീട് യാത്രയിലുടനീളം അവര്‍ കൂടെ തന്നെയുണ്ടായിരുന്നു. 

റിപ്പോര്‍ട്ട്  ചെയ്യപ്പെടുന്ന ഒഴിവുകുടെ അടിസ്ഥാനത്തിലാണ് യുപിഎസ്സി നിയമനങ്ങള്‍ നടത്തുക. നിലവില്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (ഐഎഎസ്) 180 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  അതില്‍ ജനറല്‍ വിഭാഗത്തിന് 73, ഇഡബ്ല്യുഎസ് വിഭാഗത്തിന് 18, ഒബിസി വിഭാഗത്തിന് 52, എസ്സി വിഭാഗത്തിന് 24, എസ്ടി വിഭാഗങ്ങള്‍ക്ക് 13 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ 55 ഒഴിവുകളുണ്ട് ജനറലിന് 23, ഇഡബ്ല്യൂഎസ് 5, ഒബിസി 13, എസി 9, എസ്ടി 5 എന്നിങ്ങനെയാണത്. ആകെ സിവില്‍ സര്‍വീസുകളിലുമായി ആകെ 1,129 ഒഴിവുകളുണ്ട്.

civil service examination